| Sunday, 6th June 2021, 8:00 am

രണ്ടാം തരംഗത്തില്‍ 646 ഡോക്ടര്‍മാര്‍ മരിച്ചതായി റിപ്പോര്‍ട്ട്; ദല്‍ഹിയില്‍ മാത്രം 109

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ മാത്രം 646 ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാ (ഐ.എം.എ)ണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യ തലസ്ഥാനമായ ദല്‍ഹിയിലാണ് മരണനിരക്ക് കൂടുതല്‍. ദല്‍ഹിയല്‍ മാത്രം 109 ഡോക്ടര്‍മാര്‍ മരിച്ചെന്നാണ് ഐ.എം.എയുടെ കണക്കുകള്‍ പറയുന്നത്.

ബിഹാറില്‍ 97 ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശില്‍ 79, രാജസ്ഥാനില്‍ 43, കര്‍ണാടകയില്‍ ഒമ്പത് എന്നിങ്ങനെയാണ് മറ്റു മരണനിരുക്കുകള്‍. ഒന്നാംതരംഗത്തില്‍ 748 ഡോക്ടര്‍മാരുടെ ജീവനാണ് രാജ്യത്തുടനീളം നഷ്ടമായത്.

അതേസമയം, കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,85,74,350 ആയി ഉയര്‍ന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 2713 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 3,40,702 ആയി.

16,35,993 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 2,65,97,655 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 2,07,071 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22,41,09,448 ആയി.

We use cookies to give you the best possible experience. Learn more