കോഴിക്കോട്: പ്ലസ്ടു ആന്ത്രപ്പോളജി ടെക്സ്റ്റ് ബുക്കില്‍ ആന്ത്രപ്പോളജിസ്റ്റ് എ.അയ്യപ്പന് പകരം മാറിവെച്ചത് കവി എ. അയ്യപ്പന്റെ ചിത്രം. കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ടെക്സ്റ്റ് ബുക്കിലാണ് അബദ്ധം തിരിച്ചറിഞ്ഞത്.
ആന്ത്രപ്പോളജിസ്റ്റ് ടെക്സ്റ്റ് ബുക്കിലെ പത്താം അധ്യായത്തിലെ ‘ലൂമിനറീസ് ഓഫ് ഇന്ത്യന്‍ ആന്ത്രപ്പോളജി’ എന്ന ഭാഗത്തില്‍ ആന്ത്രപ്പോളജിസ്റ്റ് എ. അയ്യപ്പനെ പരിചയപ്പെടുത്തുന്ന സ്ഥലത്താണ് ചിത്രം മാറി നല്‍കിയത്.
തൃശൂര്‍ ജില്ലയിലെ പാവറിട്ടിയില്‍ ജനിച്ച എ. അയ്യപ്പന്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ലണ്ടനില്‍ നിന്ന് പി.എച്ച്.ഡിയും നേടിയതായി പാഠഭാഗത്തില്‍ പറയുന്നുണ്ട്. ഇവിടെയാണ് കവി എ. അയ്യപ്പന്റെ ഫോട്ടോ നല്‍കിയത്.
അതേസമയം, ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും. ജൂണ്‍ 7 മുതല്‍ 25 വരെയാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം നടക്കുക. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെയും നടക്കും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
CONTENT HIGHLIGHTS: The photo was changed in the Plus Two text book