തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നന്നു മത്സരിച്ച മെട്രോമാന്‍ ഇ. ശ്രീധരന്റെ പരാജയത്തെച്ചൊല്ലിയും ബി.ജെ.പിയില്‍ വിവാദം. ഇ. ശ്രീധരനെ തോല്‍പ്പിക്കാന്‍ ബി.ജെ.പിയില്‍ ഒരു വിഭാഗം ശ്രമിച്ചെന്നു ദേശീയ നേതൃത്വത്തിനു പരാതി ലഭിച്ചു.
60,000 വോട്ടുകള്‍ ലഭിക്കേണ്ട മണ്ഡലത്തില്‍ ഇ. ശ്രീധരന് 50,052 വോട്ടുകള്‍ ആയി കുറഞ്ഞത് എതിര്‍ സ്ഥാനാര്‍ഥിയുമായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഡീല്‍ ആണെന്നാണ് രഹസ്യ പരാതിയില്‍ പറയുന്നത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ 47,500 വോട്ടുകള്‍ക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണ
കൂടി കണക്കിലെടുത്ത് 60,000 വോട്ടുകള്‍ ലഭിച്ചേനെ എന്നും പരാതിയില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇ.ശ്രീധരനെ പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പില് പാലക്കാട് വിജയിച്ചത്..
അതേസമയം, കൊടകര കുഴല്‍പ്പണ കേസും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളും ബി.ജെ.പിക്ക് കുരുക്ക് മുറുകുകയാണ്. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത വെളിപ്പെടുത്തിയത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.