തിരുവനന്തപുരം: എസ്.പി സുജിത് ദാസിനെതിരായ യുവതിയുടെ ലൈംഗിക പരാതി വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. യുവതിയുടേത് കള്ളപരാതിയാണെന്നും മൊഴികള്‍ പരസ്പര വിരുദ്ധമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
കഴിഞ്ഞ മാസം 20ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച അഫിഡഫിറ്റിലെ വിവരങ്ങളിലാണ് യുവതിയുടെ പരാതി വ്യാജമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നത്.
യുവതി നല്‍കിയ പരാതിയില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അഫിഡഫിറ്റ് സമര്‍പ്പിച്ചത്.
യുവതി നല്‍കിയ പരാതിയില്‍ പൊലീസ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നു കാണിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയില്‍ അഫിഡഫിറ്റ് സമര്‍പ്പിച്ചത്.
എസ്.പി സുജിത്ദാസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ബലാത്സംഗപരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും അതിനായി പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമാണ് യുവതിയുടെ ഹരജിയില്‍ പറയുന്നത്.
സ്ഥലം, തീയ്യതി എന്നിങ്ങനെയുള്ളവയുമായി ബന്ധപ്പെട്ട് പരാതിക്കാരി പലപ്പോഴായി നല്‍കിയിട്ടുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും പരാതിക്കാരിയുടെ ഹരജി തള്ളണമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.
പരാതിക്കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.പി അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നും ഇത്തരം പരാതികളില്‍ കേസെടുക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാന്‍ ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
updating..
Content Highlight: IN THE HIGH COURT THE GOVERNMENT SAID THAT THE WOMENS SEXUAL COMPLAINT AGAINST SUJITHDAS WAS FALSE