ഡേവിഡ് വാര്‍ണര്‍ ഇനി പരിശീലക സ്ഥാനത്തേക്കോ?
Sports News
ഡേവിഡ് വാര്‍ണര്‍ ഇനി പരിശീലക സ്ഥാനത്തേക്കോ?
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th January 2024, 10:26 pm

പാകിസ്ഥാന്‍ എതിരായ അവസാന ടെസ്റ്റ് പരമ്പരയിലും വിജയം സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് കരിയറില്‍ നിന്ന് വിരമിച്ചത്. അടുത്തിടെ താരം ഏകദിനത്തില്‍ നിന്നും നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹം മറ്റൊരു ആഗ്രഹം കൂടെ പ്രകടിപ്പിച്ചിരിക്കുകയാണ്. ഭാവിയില്‍ വാര്‍ണര്‍ ക്രിക്കറ്റ് കോച്ചിങ്ങിലേക്ക് കടക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന മൂന്ന് ടെസ്റ്റ് മത്സരത്തിലും വിജയിച്ച മത്സരം തൂത്തുവാരിയാണ് പാകിസ്ഥാനെ ആതിഥേയര്‍ പറഞ്ഞയച്ചത്. ഇപ്പോള്‍ ഫോക്‌സ് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ണര്‍ തന്റെ പരിശീലനം മോഹങ്ങള്‍ പങ്കുവെച്ചത്.

‘ഭാവിയില്‍ കോച്ചിങ് പരിവേഷണം ചെയ്യാന്‍ എനിക്ക് പദ്ധതിയുണ്ട്, എനിക്ക് അതില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുമോ എന്ന് എന്റെ ഭാര്യയുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്,’വര്‍ണര്‍ പറഞ്ഞു.

26 സെഞ്ച്വറികളും 37 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 8786 റണ്‍സ് ആണ് വാര്‍ണര്‍ ടെസ്റ്റില്‍ അടിച്ചെടുത്തത്. 44.59 എന്ന ശരാശരിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചാണ് താരം തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്. കൂടാതെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത് ഓസ്‌ട്രേലിയന്‍ താരമായും വാര്‍ണര്‍ ബഹുമതി നേടി.

Content Highlight: In the future, Warner expressed his desire to go into cricket coaching