| Thursday, 21st August 2014, 12:54 pm

ഏറ്റവും ഇനവേറ്റീവായ കമ്പനികളുടെ ഫോര്‍ബ്‌സ് മാഗസിന്‍ ലിസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ കമ്പനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: പ്രശസ്ത ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും ഇനവേറ്റീവായ 100 കമ്പനികളുടെ ലിസ്റ്റില്‍ പ്രമുഖ അഞ്ച് ഇന്ത്യന്‍ കമ്പനികള്‍. “പുതിയ ആശയങ്ങള്‍” വികസിപ്പിക്കുന്ന വന്‍ കമ്പനികളുടെ ലിസ്റ്റാണ് ഫോര്‍ബ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ കണ്‍സള്‍ടന്‍സി, ലേര്‍സണ്‍ ആന്റ് ടര്‍ബോ, സണ്‍ ഫാര്‍മസ്യൂട്ടികല്‍സ്, ബജാജ് എന്നീ കമ്പനികളുടെ പേരുകളാണ് ലിസ്റ്റില്‍ സ്ഥാനം നേടിയിരിക്കുന്നത്. ഇന്നലെയാണ് ഫോര്‍ബ്‌സ് “ലോകത്തിലെ ഏറ്റവും വലിയ നവീകരണ കമ്പനികളുടെ ലിസ്റ്റ്” പ്രസിദ്ധീകരിച്ചിരിക്കുന്നത്.

[]ഇന്ത്യന്‍ ഉപഭോക്തൃ കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണീലിവറിന് 14-ാം സ്ഥാനമാണുള്ളത്. പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ 57-ാം സ്ഥാനവും കണ്‍സ്ട്രക്ഷന്‍ സേവന കമ്പനിയായ ലാര്‍സന്‍ ആന്റ് ടര്‍ബോ 58-ാം സ്ഥാനവും സണ്‍ ഫാര്‍മ 65-ാം സ്ഥാനവും ബജാജ് ആട്ടോ 96-ാം സ്ഥാനവും കരസ്ഥമാക്കി.

കാലിഫോര്‍ണിയന്‍ കമ്പനിയായ സെയില്‍സ് ഫോഴ്‌സാണ് ലിസ്റ്റില്‍ ഏറ്റവും മുമ്പന്തിയിലെത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more