തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ പൗരത്വനിയമത്തിനെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തിയത് മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍. ജനങ്ങളുടെ ആശങ്കയാണ് നയപ്രഖ്യാപനത്തില്‍ പ്രതിഫലിച്ചതെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു.
അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയത്തെ അനുകൂലിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസിനെ സംബന്ധിച്ച പരാമര്‍ശം നയപ്രഖ്യാനത്തില്‍ ഉള്‍പ്പെടുത്തുന്നത് കോടതിയലക്ഷ്യമാണെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. നയപ്രഖ്യാപനത്തില്‍ നിന്ന് പരാമര്‍ശം മാറ്റണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്നും ജനങ്ങളുടെ ആശങ്കയാണ് നയപ്രഖ്യാപനത്തില്‍ പ്രതിഫലിച്ചതെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. ബുധനാഴ്ചയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
കഴിഞ്ഞ ശനിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ വിശദീകരണം തേടിയത്. പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന്റെ വിഷയമല്ലെന്നുമായിരുന്നു ഗവര്‍ണറുടെ നിലപാട്.
നയപ്രഖ്യാപനത്തിന്റെ കരടുരൂപം കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ദിവസം രാജ്ഭവന് നല്‍കുകയും ചെയ്തു.നയപ്രഖ്യാപനത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് ഗവര്‍ണര്‍ വിയോജിക്കുന്നതെന്നാണ് ആരോപണം.