യുദ്ധം വലയ്ക്കുന്ന സുഡാന്റെ അവസഥ മനുഷ്യാവകാശ പ്രവർത്തകർ ചിന്തിക്കുന്നതിലും അപ്പുറം: ഇസ്‌ലാമിക് റിലീഫ്
World News
യുദ്ധം വലയ്ക്കുന്ന സുഡാന്റെ അവസഥ മനുഷ്യാവകാശ പ്രവർത്തകർ ചിന്തിക്കുന്നതിലും അപ്പുറം: ഇസ്‌ലാമിക് റിലീഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2024, 9:13 pm

ഡാർഫറിൽ: ആഭ്യന്തര യുദ്ധം സുഡാനിലെ ജനതയെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്നു. സുഡാനിലെ തെക്കുകിഴക്കൻ സംസ്ഥാനമായ സിൻജയിൽ നടന്ന പോരാട്ടം കാൽനടയായി തൻ്റെ കുട്ടികളുമായി പലായനം ചെയ്യാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. പകൽസമയത്തെ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കുന്നതിനാലും റോഡുകളിൽ സായുധ സംഘങ്ങൾ ഉണ്ടാകുന്നതിനാലും അവർ , രാത്രിയിൽ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു.

18 മാസമായി തുടരുന്ന യുദ്ധം ഏകദേശം 30 ലക്ഷം സുഡാനികളെ രാജ്യം വിടാൻ നിർബന്ധിതരാക്കി. ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) റിപ്പോർട്ട് ചെയ്യുന്നത് ഏകദേശം 11 ദശലക്ഷം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു എന്നാണ്. ഡാർഫറിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗികമോ വിശ്വസനീയമോ ആയ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ല. മരണസംഖ്യ ഇതിനകം 2 ,00,000 ആയി എന്നാണ് സുഡാനിലെ ഇസ്‌ലാമിക് റിലീഫ് എന്ന സന്നദ്ധ സംഘടന പറയുന്നത്.

പോർട്ട് സുഡാനിലെ ക്യാമ്പിൽ 110 ഓളം കുട്ടികളുണ്ടായിരുന്നു, അവരെല്ലാം യുദ്ധത്തെത്തുടർന്ന് വീടുകളിൽ നിന്ന് പലായനം ചെയ്തു ഇസ്‌ലാമിക് റിലീഫ് സി.ഇ.ഒ വസീം അഹമദ് പറഞ്ഞു.

ഏകദേശം ആറോ ഏഴോ വയസ്സുള്ള ഒരു കൊച്ചുകുട്ടി എന്നെ സമീപിച്ച് മധുരപലഹാരം ഉണ്ടോ എന്ന് ചോദിച്ചു. ആ കുഞ്ഞിനെ കണ്ടാൽ തന്നെ അറിയാൻ അവന് പോഷകാഹാരക്കുറവ് ഉണ്ട് എന്ന്. ഞാൻ അവന് മധുരപലഹാരം നൽകി. അവന് തന്റെ സഹോദരിക്ക് ഒന്ന് വേണമെന്ന് ആവശ്യപ്പെട്ടു. സഹോദരിയെയും അമ്മയെയും അവൻ കൂട്ടിക്കൊണ്ട് വന്നു. അവരുടെ പിതാവ് എവിടെയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. തങ്ങളുടെ ഗ്രാമത്തിലും യുദ്ധം ആരംഭിച്ചപ്പോൾ അവൾ കുഞ്ഞുങ്ങളെയും കൊണ്ട് പലായനം ചെയ്യുകയായിരുന്നു,’ വസീം പറഞ്ഞു.

2023 ഏപ്രിൽ 15 നാണ് സുഡാനിൻ്റെ തലസ്ഥാനമായ ഖാർത്തൂമിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. സൈനിക ഭരണകൂടത്തിലെ രണ്ട് പ്രധാന വിഭാഗങ്ങൾ തമ്മിലുള്ള അധികാര തർക്കം ഒടുവിൽ മാരകമായ യുദ്ധമായി മാറുകയായിരുന്നു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏകദേശം 26 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. ഡാർഫറിലെ സംസാം ഡിസ്‌പ്ലേസ്‌മെൻ്റ് ക്യാമ്പിലാണ് ക്ഷാമം പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തിൻ്റെ അതിർത്തികൾ കടന്ന് പലായനം ചെയ്ത 2.95 ദശലക്ഷത്തോളം പേർ ഉൾപ്പെടെ ഏകദേശം 11.3 ദശലക്ഷം ആളുകൾ പോരാട്ടത്തിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി.

 

 

Content Highlight: In Sudan, humanitarian workers face unimagined horrors