| Sunday, 25th March 2018, 11:25 am

24 മണിക്കൂറിനുള്ളില്‍ യു.പിയില്‍ നടന്നത് ആറ് ഏറ്റുമുട്ടലുകള്‍, പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: 24 മണിക്കൂറിനിടെ യു.പിയില്‍ നടന്നത് ആറു ഏറ്റുമുട്ടലുകള്‍. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

നോയിഡ, സഹരണ്‍പൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. അഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

ശ്രാവണ്‍ ചൗധരിയെന്നയാളാണ് നോയിഡയില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. നോയിഡയിലും ദല്‍ഹിയിലും നടന്ന കൊലക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. അദ്ദേഹത്തില്‍ നിന്നും എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായും പൊലീസ് പറയുന്നു.


Also Read: പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ വംശീയാധിക്ഷേപം; ‘ഒരാഴ്ചക്കുള്ളില്‍ നടപടികളില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകും’; സജി കെ ചേരമാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി


ദാദ്രിയില്‍ നടന്ന പൊലീസ് ഏറ്റുമുട്ടലിലാണ് ജിതേന്ദര്‍ കൊല്ലപ്പെട്ടത്. സഹരണ്‍പൂരില്‍ അഹ്‌സാന്‍ എന്നയാള്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട്.

ഗാസിയാബാദില്‍ പിടികിട്ടാപ്പുള്ളിയായ രാഹുല്‍ എന്നയാള്‍ക്കാണ് വെടിയേറ്റത്. ഏറ്റുമുട്ടലില്‍ സച്ചിന്‍ എന്ന കോണ്‍സ്റ്റബിളിനു പരുക്കേറ്റതായും പൊലീസ് പറയുന്നു. അദ്ദേഹത്തില്‍ നിന്നും മോട്ടോര്‍സൈക്കിളും തോക്കും പിടിച്ചെടുത്തു.

ഇതേനഗരത്തില്‍ തന്നെയുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ സോനു എന്ന പിടിക്കിട്ടാപ്പുള്ളിക്കും വെടിയേറ്റതായി പൊലീസ് പറയുന്നു. മുസാഫിര്‍ നഗറില്‍ റഹീസ്, ജാവേദ് എന്നിവര്‍ക്കാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റത്.


Must Read:‘ഒറ്റപ്പെട്ട് ബി.ജെ.പി’; ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍.ഡി.എ വിട്ടു; വിശ്വാസ വഞ്ചനകാട്ടിയെന്ന് ആരോപണം


യു.പിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിനുശേഷം ഏറ്റുമുട്ടലുകള്‍ വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 48 മണിക്കൂറിനുള്ളില്‍ 18 ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഈവര്‍ഷം ജനുവരിയില്‍ പൊലീസ് വെടിവെപ്പില്‍ എട്ടുവയസുകാരനായ കുട്ടി കൊല്ലപ്പെട്ടിരുന്നു. ക്രിമിനലുകളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് വെടിയേറ്റതെന്നാണ് പൊലീസ് ഭാഷ്യം.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം

We use cookies to give you the best possible experience. Learn more