[]ചെന്നൈ: തമിഴ്‌നാട് സ്വദേശിയായ രാഹുല്‍ എന്ന രണ്ടര മാസം പ്രായമുള്ള കുട്ടി ഡോക്ടര്‍മാര്‍ക്ക് ഒരു പ്രഹേളികയായി തുടരുകയാണ്. ശരീരത്തില്‍ സ്വയം തീപ്പിടിക്കുക എന്ന അത്യപൂര്‍വ രോഗം ബാധിച്ചിരിക്കുകയാണ് രാഹുലിന്.
ജനിച്ച് രണ്ടര മാസത്തിനുള്ളില്‍ നാല് തവണ രാഹുലിന്റെ ശരീരത്തില്‍ സ്വയം തീപിടിച്ചു. സ്‌പൊണ്ടേനിയസ് ഹ്യൂമണ്‍ കംബസ്റ്റണ്‍(എസ്.എച്ച്.സി) എന്ന അപൂര്‍വ രോഗമാണ് രാഹുലിനെ ബാധിച്ചിരിക്കുന്നത്.[]
കഴിഞ്ഞ 300 വര്‍ഷത്തിനിടയില്‍ ലോകത്ത് ആകെ 200 പേര്‍ക്ക് മാത്രം പിടിപെട്ട രോഗമാണ് എസ്.എച്ച്.സി. കുട്ടി ഇപ്പോള്‍ കില്‍പുക് മെഡിക്കല്‍ കോളേജ്(കെ.എം.സി) ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
രാഹുല്‍ ജനിച്ച് ഒമ്പത് ദിവസം കഴിഞ്ഞപ്പോഴാണ് ആദ്യമായി ശരീരത്തില്‍ അഗ്നിബാധയുണ്ടാകുന്നത്. അ്ന്ന് മകന്റെ ശരീരത്തില്‍ തീയാളുന്നത് കണ്ട മാതാവ് രാജേശ്വരി അമ്പരന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് ദിവസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ രാഹുലിന് വീണ്ടും തീപ്പിടുത്തമുണ്ടായി. തികഞ്ഞ ആരോഗ്യവാനായ രാഹുലിന്റെ എല്ലാ ശരീര ഭാഗങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നവയാണ്.
അവസാനമായി രാഹുലിന്റെ ശരീരത്തില്‍ തീപ്പിടിച്ചത് രണ്ടാഴ്ച്ച മുമ്പാണ്. അന്ന് കാല്‍ മുതല്‍ തല വരെ തീപ്പിടിച്ചു. പെട്ടെന്ന് തീപ്പിടിക്കുന്ന ഏതെങ്കിലും വാതകം കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടാകുമെന്നാണ് രാഹുലിനെ ചികിത്സിക്കുന്ന ഡോ. നാരായണ ബാബു പറയുന്നത്.
ഈ വാതകം തൊലിക്ക് പുറത്തേക്ക് വമിക്കുമ്പോഴായിരിക്കും തീപ്പിടിക്കുന്നത്. എന്നാല്‍ വാതകമേതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു.
രാഹുലിന്റെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അളവ് കൂടുതലായതാണ് കാരണമെന്നും ചില ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ തീപ്പൊള്ളല്‍ പോലെ തന്നെയാണ് എസ്.എച്ച്.സിയുടേയും ചികിത്സ.
ഇരുപത് വര്‍ഷം മുമ്പ് സമാന അസുഖമുള്ളയാളെ ചികിത്സിച്ചതായി കെ.എം.സിയിലെ ഡോ. ജയരാമന്‍ പറയുന്നു. എന്നാല്‍ അതിന്റെ രേഖകളൊന്നും സൂക്ഷിച്ച് വെച്ചിരുന്നില്ല.
കുഞ്ഞിനെ ചെറിയ തീപ്പൊരിയുള്ളിടത്ത് പോലും കൊണ്ടുപോകരുതെന്നാണ് ഡോക്ടര്‍മാര്‍ മാതാപിതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തണുത്ത അന്തരീക്ഷമായിരിക്കണം കുഞ്ഞിന് ചുറ്റുമുണ്ടായിരിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.