യു.എസില്‍ കൊവിഡ് 19 ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു; അപൂര്‍വ്വമെന്ന് ആരോഗ്യവകുപ്പ് 
COVID-19
 യു.എസില്‍ കൊവിഡ് 19 ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു; അപൂര്‍വ്വമെന്ന് ആരോഗ്യവകുപ്പ് 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th March 2020, 10:47 am

വാഷിംഗ്ടണ്‍: യു.എസില്‍  കൊവിഡ് 19 ബാധിച്ച്  പിഞ്ചുകുഞ്ഞ് മരിച്ചു. ഇല്ലിനോയിസിലാണ് സംഭവം. ആദ്യമായാണ് കൊവിഡ് ബാധിച്ച് ഒരു ശിശു മരണപ്പെടുന്നതെന്നും സംഭവം അപൂര്‍വ്വമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ഇല്ലിനോയിസ് ഗവര്‍ണര്‍  വാര്‍ത്ത സ്ഥിരീകരിച്ചു. കൊവിഡ് 19 നെത്തുടര്‍ന്നുണ്ടാകുന്ന ആദ്യ ശിശുമരണമാണിതെന്ന് അദ്ദേഹം പറഞ്ഞതായി ദ ഹില്‍ റിപ്പോര്‍ട്ട് ചെയ്തു.
” ഇത് എത്രമാത്രം സങ്കടകരമായ വാര്‍ത്തയാണെന്ന് എനിക്കറിയാം. ഇത്രയും ചെറിയ കുഞ്ഞിനാണ് ഇത് സംഭവിച്ചത്. ഞാന്‍ തകര്‍ന്നുപോയി” അദ്ദേഹം പ്രതികരിച്ചു.

യു.എസില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 104,000 കടന്നു. അമേരിക്കയില്‍ ഇത് വരെ 1935 പേരാണ് മരിച്ചത്.

ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 889 പേരാണ് മരിച്ചത്.  ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 10,000 കടന്നു. 10,023 പേരാണ് ഇറ്റലിയില്‍ ഇത് വരെ മരിച്ചത്.
92,472പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 70,065പേരും ചികിത്സയിലാണ്. 5,974 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 12,384പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ