റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് ബി.ജെ.പി.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ ബി.ജെ.പി പിന്തുണയില്‍ അധികാരം വേണ്ടെന്ന നിലപാടിലുറച്ച് തെരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി രാജിവെച്ചു.
റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന പതിമൂന്ന് സീറ്റുകളില്‍ അഞ്ചെണ്ണം എല്‍.ഡി.എഫിനും, അഞ്ച് എണ്ണം യു.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.
ഒരു സ്വതന്ത്രന്റെയും, രണ്ട് ബി.ജെ.പി അംഗങ്ങളുടെയും പിന്തുണയോട് കൂടിയാണ് കേരള കോണ്‍ഗ്രസിന്റെ മെമ്പര്‍ റാന്നിയില്‍ പഞ്ചായത്ത് ആദ്യം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: In Ranni Panchayath BJP votes for Cpim