തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.ഐ.എം നേതാവ് ജെയ്ക്ക്. സി. തോമസ്. ഇന്ന് ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ജെയ്ക്കിന്റെ പേര് മാത്രമാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും.
നാളെ കോട്ടയത്ത് വെച്ച് ജില്ലാ ഘടകം ഔദ്യോഗിക പ്രഖ്യാപനം നടത്തും. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെയാണ് പുതുപ്പള്ളിയില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 2016ലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ജെയ്ക്ക് ആദ്യമായി പുതുപ്പള്ളിയില്‍ നിന്ന് മത്സരിക്കുന്നത്. 2016ലെ 27000ത്തിനടുത്തുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം വലിയ രീതിയില്‍ കുറക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജെയ്ക്കിന് സാധിച്ചു.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ്.
സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്ങ്, എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക.
ജാര്‍ഖണ്ഡിലെ ധൂമ്രി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍ മണ്ഡലങ്ങള്‍, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ഉത്തര്‍പ്രദേശിലെ ഗോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുക.
ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
CONTENT HIGHLIGHTS: In Puthupally, LDF candidate Jake himself; Official announcement tomorrow