ലണ്ടന്‍: ദേശീയ ടീമിന്റെ നായകത്വം എന്നത് ഏതൊരു താരവും ആഗ്രഹിക്കുന്ന പദവിയാണ്. എന്നാല്‍ നായകനായിക്കഴിഞ്ഞാല്‍ വന്നുചേരുന്ന ഉത്തരവാദിത്വങ്ങള്‍ അത്ര സുഖകരമായിരിക്കില്ല. തന്നില്‍ വന്നു ചേരുന്ന ഉത്തരാവാദിത്വത്തിന്റെ ഭാരം താങ്ങാനാവാതെ പദവി ഉപേക്ഷിച്ച ഒരുപാട് താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്.
Also read യെച്ചൂരിയെ ആക്രമിച്ചത് സംഘപരിവാറുകാരന്‍ തന്നെ ; കുമ്മനത്തിനാകുമോ ഈ ചിത്രങ്ങള്‍ നിഷേധിക്കാന്‍
എന്നാല്‍ ടീമിനേല്‍ക്കുന്ന കനത്ത പരാജയത്തില്‍ നിന്നും പോലും തിരിച്ചു വരാന്‍ കോഹ്‌ലി നടപ്പിലാക്കുന്നത് വളരെ എളുപ്പ വഴിയാണ്. സഹ താരങ്ങളോട് സത്യസന്ധരായിരിക്കുക എന്നത് ചെയ്താല്‍ വിജയ പാതയിലേക്ക് തിരിച്ചെത്താമെന്നാണ് കോഹ്‌ലി പറയുന്നത്.
“സത്യസന്ധരായിരിക്കുക, ചിലപ്പോഴെങ്കിലും വേദനിപ്പിക്കുന്ന സത്യങ്ങള്‍ സഹതാരങ്ങളോട് തുറന്നു പറയുക”. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക മല്‍സരത്തില്‍ വിജയിച്ചശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ശ്രീലങ്കയോടേറ്റ പരാജയത്തില്‍ നിന്ന് തന്റെ ടീം തിരിച്ചെത്തിയതെങ്ങനെയാണെന്ന് കോഹ്‌ലി പറഞ്ഞത്.
മികച്ച റണ്‍ ടോട്ടല്‍ കണ്ടെത്തിയിട്ടും ശ്രീലങ്കയോട് പരാജയപ്പെട്ടതിന് ശേഷമാണ് സഹതാരങ്ങളോട് എല്ലാം തുറന്ന് സംസാരിക്കണമെന്ന ചിന്ത തനിക്കുണ്ടായതെന്നും കോഹ്‌ലി പറഞ്ഞു
You must read this വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ഗുജറാത്ത് പൊലീസ് മേധാവിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയോഗിച്ച് ഗുജറാത്ത് സര്‍ക്കാര്‍
രാജ്യം തങ്ങളെ നിയോഗിച്ചിരിക്കുന്നതെന്തിനെന്ന് മനസിലാക്കി തന്നെ പോരാടേണ്ടതായിട്ടുണ്ടെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. “രാജ്യത്തിനുവേണ്ടി തെറ്റുകള്‍ തിരുത്തി കളിക്കാന്‍ നമുക്കു സാധിക്കണം. തിരിച്ചടികളില്‍നിന്ന് തിരിച്ചുവരണം. ഒരേ തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ശരിയല്ല. ഒന്നോ രണ്ടോ കളിക്കാരോട് മാത്രമല്ല നാം ഇതു പറയുന്നത്. മറിച്ച് ടീമിലെ എല്ലാവരോടുമായിട്ടാണ്. ഇത്തവണ എല്ലാവരും കൃത്യമായി പ്രതികരിച്ചതുകൊണ്ടാണ് ടീമെന്ന നിലയില്‍ മികച്ച വിജയം സ്വന്തമാക്കാനായത്” കോഹ്‌ലി വ്യക്തമാക്കി.