മ്യാന്‍മറിലെ വനങ്ങളില്‍ രഹസ്യമായി ആയുധപരിശീലനം നടത്തി ജനങ്ങള്‍. പട്ടാളഭരണകൂടത്തിനെതിരെ പോരാടുന്നതിനായാണ് ആയുധപരിശീലനം നടത്തുന്നതെന്ന് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മ്യാന്‍മറിലെ കരേന്‍ സംസ്ഥാനത്തിനുള്ളിലെ ഉള്‍വനത്തിലാണ് പരിശീലനം. റൈഫിളുകള്‍ എങ്ങനെ ലോഡ് ചെയ്യണമെന്നും നാടന്‍ ബോംബുകള്‍ക്കായി ഡിറ്റണേറ്ററുകള്‍ എങ്ങനെ സജ്ജമാക്കണമെന്നുമാണ് പരിശീലനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ റോയ്‌ട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. നഗരങ്ങളില്‍ നിന്നും ജോലി രാജിവെച്ച് ഗറില്ലാപോരാട്ടാത്തിനായി ഒരുങ്ങുകയാണെന്നാണ് ദൃശ്യങ്ങളിലുള്ള യുവതീ-യുവാക്കള്‍ പറയുന്നത്.
സെപ്തംബര്‍ മാസത്തിലാണ് വീഡിയോ ചിത്രീകരിച്ചത്. മ്യാന്‍മറിലെ ജനകീയ നേതാവും നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂചിയുടെ ചിത്രം ടാറ്റൂ ചെയ്താണ് പലരും വനത്തില്‍ കഴിയുന്നത്.
അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സൈന്യത്തിനെതിരെ നടന്ന ബഹുജന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയായിരുന്നു ഭരണകൂടം സ്വീകരിച്ചിരുന്നത്. ഭരണകൂടത്തിന്റെ അക്രമങ്ങളെ ചെറുക്കാന്‍ ആയുധമേന്തുകയല്ലാതെ വഴിയില്ലെന്നാണ് ഗറില്ലാ പോരാളികള്‍ പറയുന്നത്.
പ്രതിഷേധക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ അവരുടെ പ്രദേശങ്ങളില്‍ അഭയം തേടാന്‍ അനുവദിക്കുകയും ചെയ്ത രാജ്യത്തെ ഏറ്റവും വലിയ സായുധ ഗ്രൂപ്പുകളിലൊന്നാണ് കാരെന്‍ നാഷണല്‍ യൂണിയന്‍. ഇവരാണ് സാധാരണക്കാരെ സായുധ വിദ്യകള്‍ പരിശീലിപ്പിക്കുന്നത്.
രാജ്യത്തെ പലയിടങ്ങളിലും ഇത്തരത്തില്‍ ചെറുസംഘങ്ങളെ വാര്‍ത്തെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം വാര്‍ത്തയില്‍ പ്രതികരിക്കാന്‍ മ്യാന്‍മറിലെ പട്ടാള ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: In Myanmar jungle, civilians prepare to battle military rulers