Film News
വനത്തിന്റെ വിജനതയില്‍ ലൂക്കും മസ്താങ്ങും; നിഗൂഢമായി റോഷാക്കിലെ പുതിയ ഗാനം ഇന്‍ മൈ ആംസ് വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 26, 10:57 am
Wednesday, 26th October 2022, 4:27 pm

റോഷാക്കിലെ ഇന്‍ മൈ ആംസ് എന്ന ഗാനം പുറത്ത്. ദുല്‍ഖര്‍ സല്‍മാന്റ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് പാട്ടിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. എസ്.എയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദനാണ് സംഗീതം നല്‍കിയിരിക്കുന്നത്. എസ്.എ തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്.

വനത്തിന്റെ ഏകാന്തതക്കൊപ്പം സഞ്ചരിക്കുന്ന ലൂക്ക് ആന്റണിയേയും മസ്താങ് കാറുമാണ് പാട്ടില്‍ കാണുന്നത്.

അതേസമയം വിജയകരമായ 20ാം ദിവത്തിലേക്ക് എത്തിനില്‍ക്കുകയാണ് റോഷാക്ക്. ഇക്കാര്യം അറിയിച്ച് കൊണ്ടുളള പോസ്റ്ററും മമ്മൂട്ടി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം മിഥുന്‍ മുകുന്ദന്‍ ആണ്. ആദ്യ ആഴ്ചയില്‍ കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടിയെന്നാണ് കണക്കുകള്‍.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ എന്നിവയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍. രഞ്ജിത്തിന്റെ കഡുഗന്നാവ ഒരു യാത്ര, ജിയോ ബേബിയുടെ കാതല്‍ എന്നിവയാണ് മമ്മൂട്ടിയുടെ മറ്റ് പ്രോജക്റ്റുകള്‍.

Content Highlight: in my arms song from rorschach movie