ന്യൂദല്‍ഹി: ഉപഗ്രഹവേധ മിസൈന്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. “മിഷന്‍ ശക്തി” എന്നാണ് പദ്ധതിയുടെ പേര്. പദ്ധതി മൂന്ന് മിനുട്ടിള്ളില്‍ ലക്ഷ്യം കണ്ടു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.
റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചത്. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയിപ്പോള്‍ മാറിയിരിക്കുകയാണെന്നും മോദി പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. നേട്ടം കൈവരിച്ച ശാസ്ത്രജ്ഞന്‍മാരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.