| Tuesday, 6th February 2024, 12:26 pm

മംഗലാപുരത്ത് മലയാളി യുവാവിനും യുവതിക്കും നേരെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം; കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനമ്പൂർ: മംഗലാപുരത്ത് പനമ്പൂർ ബീച്ചിൽ സദാചാര പൊലീസ് ചമഞ്ഞ് ബെംഗളൂരു സ്വദേശിക്കും മലയാളി യുവാവിനും നേരെ തീവ്ര ഹിന്ദുത്വ സംഘടന ആക്രമണം. മംഗലാപുരത്തെ പനമ്പൂർ ബീച്ചിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെയും യുവാവിനെയും കാവി ഷാൾ ഇട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു. നാല് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച വൈകിട്ടാണ് ഈ സംഭവം. ബെംഗളൂരു സ്വദേശിയായ പെൺകുട്ടിക്കും മലയാളി യുവാവിനും നേരെയാണ് തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകർ ആക്രമണം നടത്തിയത്. മലയാളി യുവാവ് ഈ പെൺകുട്ടിയുടെ സുഹൃത്താണ്. യുവാവിന് അടുത്തിടെ ഒരു പുരസ്കാരം ലഭിച്ചിരുന്നു.

അവാർഡ് ലഭിച്ചതിന് നേരിട്ട് കണ്ട് അഭിനന്ദിക്കാനായി യുവതി മംഗലാപുരത്ത് എത്തിയിരുന്നു. ഇവർ രണ്ടുപേരും മംഗലാപുരത്തെ പനമ്പൂർ ബീച്ചിൽ ഇരിക്കുമ്പോഴാണ് ഒരു സംഘം ആളുകൾ ഇവർക്ക് നേരെ ആക്രമണം നടത്തുന്നത്. കാവി ഷോൾ ധരിച്ച സംഘമായിരുന്നു ആക്രമണം നടത്തിയെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. തീവ്ര ഹിന്ദുത്വ സംഘടനയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: In Mangalore, the moral police once again attacked the radical Hindu organization

We use cookies to give you the best possible experience. Learn more