മലപ്പുറത്ത് ക്ഷേത്രത്തിന് വഴി നല്‍കി പള്ളികമ്മിറ്റി
ശ്രിന്‍ഷ രാമകൃഷ്ണന്‍

 

മുതുവല്ലൂര്‍: പരതക്കാട് വലിയ ജുമുഅത്ത് പള്ളി സൗജന്യമായി സ്ഥലം നല്‍കിയതോടെ കോഴിക്കോടന്‍ മൂച്ചിത്തടം ഭഗവതീ ക്ഷേത്രത്തിലേക്കുള്ള വഴി യാഥാര്‍ത്ഥ്യമായി. ക്ഷേത്ര കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പള്ളികമ്മിറ്റി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയ്ക്ക് വിട്ടു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മൂച്ചിത്തടം ഭഗവതീ ക്ഷേത്രത്തിലേക്കും പ്രദേശത്തുള്ള ദളിത് കുടുംബങ്ങള്‍ക്കും വഴിയായി.

പള്ളിക്കമ്മിറ്റി കൈമാറിയ സ്ഥലത്ത് മുതുവല്ലൂര്‍ പഞ്ചായത്താണ് കോണ്‍ക്രീറ്റ് ചെയ്ത നടപ്പാത നിര്‍മ്മിച്ചു നല്‍കിയത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മാണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Masjid Committe gives land for temple in Malappuram