Advertisement
Kerala News
കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 08, 11:50 am
Friday, 8th April 2022, 5:20 pm

 

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മുചുകുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂടാടി വെള്ളറക്കാട് റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

യുവതിയുടെ തല അറ്റ നിലയിലാണ് മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് എത്തി പൊലീസ് പരിശോധന നടത്തുകയാണ്.