|

കോന്നിയില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോന്നി: കോന്നിയില്‍ ആദ്യ റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവിലെ വോട്ടു നിലയനുസരിച്ച് കെ.യു ജനീഷ് കുമാര്‍ 2717 വോട്ടിന് ലീഡ് ചെയ്യുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ് ആണ് രണ്ടാം സ്ഥാനത്ത്.

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ കാഴ്ച വെച്ച പ്രകടനം കോന്നിയില്‍ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. അടൂര്‍ പ്രകാശിന്റെ സിറ്റിംങ് മണ്ഡലമാണ് കോന്നി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ ഇത്തവണ യു.ഡി.എഫിന് പി. മോഹന്‍രാജാണു സ്ഥാനാര്‍ഥി. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അടൂര്‍ പ്രകാശ് നേരത്തേ തന്നെ അതൃപ്തി അറിയിച്ചിരുന്നു.