| Wednesday, 21st August 2019, 2:55 pm

ജമ്മുകശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ബി.ജെ.പിക്കു മാത്രം; മറ്റു പാര്‍ട്ടി ഓഫീസുകളെല്ലാം അനാഥം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റി രണ്ടാഴ്ചയ്ക്കിപ്പുറവും കശ്മീരില്‍ ബി.ജെ.പിയൊഴികെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കാനാവുന്നില്ല. പ്രധാന പാര്‍ട്ടികളുടെ ശ്രീനഗറിലെ ഓഫീസുകളെല്ലാം അനാഥമാണ്. ബി.ജെ.പിയുടെ ഓഫീസുകള്‍ മാത്രമാണ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.

മൂന്ന് മുന്‍ മുഖ്യമന്ത്രിമാരടക്കം കശ്മീരിലെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും കസ്റ്റഡിയിലാണ്. ബി.ജെ.പിയുടെ ഒരു നേതാക്കളെപ്പോലും കസ്റ്റഡിയിലെടുത്തിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘പാര്‍ട്ടി നേതാക്കളെ ആരേയും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടത്തുന്നുണ്ട്. ശ്രീനഗര്‍ നഗരത്തിലെ ഒട്ടുമിക്ക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ദിവസവും ഓഫീസിലെത്താന്‍ കഴിയുന്നുണ്ട്.’ ബി.ജെ.പി വക്താവ് അല്‍താഫ് താക്കൂര്‍ പറഞ്ഞതായി ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആഗസ്റ്റ് അഞ്ചു മുതല്‍ എത്രപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്, അല്ലെങ്കില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. 4000ത്തിലേറെ പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജമ്മുകശ്മീരിലെ തടവറകളില്‍ ഒഴിവില്ലാത്തതിനാല്‍ പലരേയും സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more