കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. സുകന്യക്ക് വിജയം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ മത്സരിച്ചത്.
സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എല്‍.ഡി.എഫ് ആദ്യം കരുകിയിരുന്നതെങ്കിലും പിന്നീട് സുകന്യയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, കാസര്‍ഗോഡ് പെരിയയില്‍ എല്‍.ഡി.എഫിന് വന്‍തിരിച്ചടിയാണ് ഉണ്ടായത്.
പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട് വാര്‍ഡിലാണ് എല്‍.ഡി.എഫ് പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് വിജയിച്ചത്.
പെരിയ ഇരട്ടക്കൊലപാതകം നടന്ന് കല്യോട് എല്‍.ഡി.എഫിന് തിരിച്ചടി ഉണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.
അതേസമയം, മലപ്പുറം മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡിലും എല്‍.ഡി.എഫ് പരാജയപ്പെട്ടിരുന്നു.
വളാഞ്ചേരി നഗരസഭ ഡിവിഷനില്‍ എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വി.ഡി.എഫ് സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുട്ടിയാണ് പരാജയപ്പെട്ടത്.
മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി അഷ്റഫ് അമ്പലത്തിങ്ങലാണ് വിജയിച്ചത്. 138 വോട്ടുകള്‍ക്കാണ് വിജയം.
കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു. ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റത്. പത്മകുമാരിയാണ് ഇവിടെ ജയിച്ചത്.
കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.
941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: In Kannur, the decision of the LDF was not wrong; Mayor candidate N. Sukanya wins