ന്യൂദല്‍ഹി : അമേരിക്കയില്‍ ഉണ്ടായ മാറ്റത്തിന് സമാനമായ ഒന്ന് ഇന്ത്യയിലും ആവശ്യമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമലാ ഹാരിസും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
സമാധാനം, ജനാധിപത്യം, ശാസ്ത്രം, സത്യം എന്നിവ വീണ്ടെടുക്കാന്‍ അമേരിക്കയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതാണ് ബൈഡന്റെയും കമലാഹാരിസിന്റെയും വിജയം വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഇന്ത്യയുടെ നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാന്‍ അമേരിക്കയില്‍ സംഭവിച്ചതുപോലൊരു മാറ്റം ഇന്ത്യയ്ക്കും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മോദി ഭരണം അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു തുടക്കം ആകട്ടേയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ പ്രവചിച്ചിരുന്നു.
ടൈംസ് നൗ-സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.
എന്‍.ഡി.എയ്ക്ക് 116 ഉം എല്‍.ജെ.പിയ്ക്കും ഒന്നും സീറ്റാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് ആറ് സീറ്റ് ലഭിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത്ത് സര്‍വ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതല്‍ 139 വരെ സീറ്റും എന്‍.ഡി.എയ്ക്ക് 91 മുതല്‍ 117 സീറ്റുമാണ് പ്രവചിക്കുന്നത്.
എല്‍.ജെ.പിയ്ക്ക് 5-8 സീറ്റും റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത് പ്രവചിക്കുന്നു.
എ.ബി.പി എക്സിറ്റ് പോളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 ഉം മഹാസഖ്യത്തിന് 108-131 ഉം സീറ്റാണ് പ്രവചനം.
അതേസമയം, അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന് മികച്ച വിജയമാണ് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: In India we need those& rescue our subverted Institutions to reclaim our Republic, Prashant Bhushan About American election and Bihar election