| Tuesday, 2nd July 2019, 6:04 pm

രണ്ട് രാജ്യങ്ങള്‍, ഒരേ ഭാഷയില്‍ ദേശീയ ഗാനങ്ങള്‍ ഒരേ രചയിതാവ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ അയല്‍ക്കാരായ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോള്‍ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനം എഴുതിയിട്ടുള്ളത് രവീന്ദ്രനാഥ് ടാഗോറാണ്. ബംഗാളി ഭാഷയിലാണ് ഇവ രചിച്ചിട്ടുള്ളത്. ലോകകപ്പ് വൈരത്തിനിടയിലും ടാഗോര്‍ രണ്ട് രാജ്യങ്ങളെയും ഒന്നാക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു.

രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ് ദേശീയഗാനമായി ഇന്ത്യ സ്വീകരിച്ചത്. 1911, ഡിസംബര്‍ 27 നു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന ആദ്യമായി ആലപിച്ചത്.

‘അമര്‍ സോനര്‍ ബംഗ്ലാ’ എന്ന ബംഗ്ലാദേശിന്റെ ദേശീയഗാനം 1905ല്‍ ടാഗോര്‍ രചിച്ചതാണ്. ‘മൈ ഗോള്‍ഡന്‍ ബംഗാള്‍’ എന്നാണ് ഇതിന്റെ അര്‍ത്ഥം വരുന്നത്.

എഡ്ജ്ബാസ്റ്റണിലെ ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിപ്രവേശം ഉറപ്പിക്കാം. ലോകകപ്പില്‍ മൂന്നു തവണ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ ഇന്ത്യയാണ് ജയിച്ചത്. 2007 ലോകകപ്പിലാണ് ബംഗ്ലാദേശ് ഇന്ത്യയെ ആദ്യമായും അവസാനമായും തോല്‍പ്പിച്ചത്. അന്നത്തെ തോല്‍വിയോടെ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

We use cookies to give you the best possible experience. Learn more