ലോകകപ്പില്‍ അയല്‍ക്കാരായ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോള്‍ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനം എഴുതിയിട്ടുള്ളത് രവീന്ദ്രനാഥ് ടാഗോറാണ്. ബംഗാളി ഭാഷയിലാണ് ഇവ രചിച്ചിട്ടുള്ളത്. ലോകകപ്പ് വൈരത്തിനിടയിലും ടാഗോര്‍ രണ്ട് രാജ്യങ്ങളെയും ഒന്നാക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു.
രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ് ദേശീയഗാനമായി ഇന്ത്യ സ്വീകരിച്ചത്. 1911, ഡിസംബര്‍ 27 നു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന ആദ്യമായി ആലപിച്ചത്.