പട്‌ന: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് അതിവേഗത്തില്‍ ശിക്ഷ വിധിച്ച് ബീഹാറിലെ അരാരിയ ജില്ലയിലെ പോക്സോ കോടതി.
ഒറ്റ ദിവസമെടുത്താണ് കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഇന്ത്യയിലെ പോക്‌സോ കോടതികളില്‍ ഇതുവരെ നടന്ന ഏറ്റവും വേഗമേറിയ വിചാരണകളിലൊന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
പോക്സോ കോടതി സ്പെഷ്യല്‍ ജഡ്ജി ശശി കാന്ത് റായ് പ്രതിക്ക് 50,000 രൂപ പിഴയും, കുട്ടിക്ക് പുനരധിവാസത്തിനായി 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും നിര്‍ദ്ദേശിച്ചു.
ഒക്ടോബര്‍ നാലിന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നവംബര്‍ 26നാണ് കേസിന്റെ ഓര്‍ഡര്‍ ഷീറ്റ് ലഭിച്ചത്.
ഈ വര്‍ഷം ജൂലായ് 22നാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. അടുത്ത ദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അരാരിയ വനിതാ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് റീത്ത കുമാരിയുടെ മേല്‍നോട്ടത്തിലായിരുന്നു കേസ്.
‘രാജ്യത്തെ ഒരു ബലാത്സംഗ കേസിന്റെ ഏറ്റവും വേഗത്തിലുള്ള വിചാരണയാണ് അരാരിയയില്‍ നടന്നത്. ആഗസ്റ്റ് 2018ല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒരു ബലാത്സംഗ വിചാരണ പൂര്‍ത്തിയാക്കിയ മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ ഒരു കോടതിയുടെ റെക്കോര്‍ഡാണ് ഇത് മറികടന്നത്. ‘ സാക്ഷികളും വാദങ്ങളും പ്രതിവാദങ്ങളും രേഖപ്പെടുത്തി കോടതി നടപടികള്‍ അതിവേഗം നീങ്ങി.കുറ്റാരോപിതനെ ശിക്ഷിക്കുകയും ഒരു ദിവസം കൊണ്ട് വിധി പുറപ്പെടുവിക്കുകയും ചെയ്തു,” പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാംലാല്‍ യാദവ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: In India’s ‘fastest’ rape case conviction, Bihar man gets life term in one day’s proceedings