ന്യൂദല്‍ഹി: യു.പിയില്‍ പശുക്കടത്താരോപിച്ച് മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരനും അക്കാദമിക് പ്രൊഫസറുമായ അശോക് സ്വയ്ന്‍.
ഇന്ത്യയില്‍ ഒരു മുസ്‌ലിമിന്റെ ജീവനെക്കാള്‍ പ്രധാനമാണ് പശുവിന്റെ ജീവനെന്നാണ് തോന്നുന്നത് എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.
”ഇന്ത്യയില്‍,ഒരു മുസ്‌ലിമിന്റെ ജീവനേക്കാള്‍ പ്രധാനമാണ് പശുവിന്റെ ജീവന്! യു.പിയില്‍, വാഹനത്തില്‍ ബീഫ് കൊണ്ടുപോയി എന്നാരോപിച്ച് ഒരു മുസ്‌ലിം ഡ്രൈവറെ ഹിന്ദു വലതുപക്ഷ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുന്നു!,” വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വാഹനത്തിനുള്ളില്‍ മൃഗങ്ങളുടെ അസ്ഥികളും ശവശരീരങ്ങളും കണ്ടതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ വാഹനം തടയുകയും ഗോമാംസം കടത്തുന്നുവെന്നും പശുക്കളെ കടത്തുന്നുവെന്നും ആരോപിച്ച് മുസ്ലിം യുവാവിനെ ബന്ദിയാക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍, ചത്ത മൃഗങ്ങളുടെ ശവശരീരങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള ഗ്രാമ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായിട്ടുള്ള വാഹനമാണ് യുവാവ് ഓടിച്ചിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു.
യുവാവിനെ ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Content Highlights:In India, as I have been saying, a cow’s life is more important than a Muslim’s life!