ചില രാജ്യങ്ങളില്‍ അടുത്തയാഴ്ചയോടെ ഈ ഡിവൈസുകള്‍ മാര്‍ക്കറ്റിലെത്തുമെങ്കിലും ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്നതിനെപ്പറ്റി കമ്പനി ഒന്നും പറഞ്ഞിട്ടില്ല.
ഐപാഡ് എയര്‍ 2വിന്റെ 16ജിബി, 64ജിബി, 128ജിബി ഡിവൈസുകള്‍ക്ക് യഥാക്രമം 35,900, 42,900, 49,900 രൂപയാണ്. ഐപാഡ് എയര്‍ 2 16ജിബി വൈഫൈ ആന്റ് സെല്ലുലാറിന് 45,900രൂപയാണ് വില. ഇതിന്റെ 64ജിബി, 128ജിബി മോഡലുകള്‍ക്ക് യഥാക്രമം 52,900രൂപയും 59,900രൂപയുമാണ്.
ഐപാഡ് മിനി 3യുടെ വൈ ഫൈ മോഡലിന്റെ 16ജിബിയ്ക്ക് 28,900രൂപയും, 64ജിബിയ്ക്ക് 35,900രൂപയും 128ജിബിയ്ക്ക് 42,900രൂപയുമാണ്. വൈ ഫൈ സെല്ലുലാറിന് 16ജിബി, 64ജിബി, 128ജിബിയ്ക്ക് യഥാക്രമം 38,900രൂപയും, 45,900രൂപയും, 52,900രൂപയുമാണ്.
ഗോള്‍ഡന്‍, ഗ്രേ, സില്‍വര്‍ എന്നീ കളര്‍ ബാക്ക് ഉള്ള മോഡലുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 8എം.പി ഐസൈറ്റ് ക്യാമറയും ലൈവ് എച്ച്.ഡി.ആറും, 120എഫ്.പി.എസ് സ്ലോ-മോ മോഡും ബേസ്റ്റ് മോഡും പനോരമയും ഇതിലുണ്ട്. ഇതിന് പുറമേ പരിഷ്‌കരിച്ച 1.2എം.പി ഫ്രണ്ട് ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്.
റെറ്റിന ഡിസ്‌പ്ലെയുള്ള ഐപാഡ് മിനിയുടെ പരിഷ്‌കരിച്ച രൂപമാണ് ഐപാഡ് മിനി 3. ടച്ച് ഐഡിയാണ് ഇതിലെ മറ്റൊരു പരിഷ്‌കാരം. ഇത് സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നു. 5എം.പി സൈറ്റ് ക്യാമറയാണ് ഇതിലുള്ളത്.