ഇന്ത്യയില്‍ ഓരോ മണിക്കൂറിലും സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ മരണപ്പെടുന്നു
India
ഇന്ത്യയില്‍ ഓരോ മണിക്കൂറിലും സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ മരണപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2013, 12:42 pm

[]ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഓരോ മണിക്കൂറിലും ഒരു സ്ത്രീ വീതം മരണപ്പെടുന്നുണ്ടെന്ന് പഠനങ്ങള്‍. []

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2012 ല്‍ മാത്രം സ്ത്രീധനത്തിന്റെ പേരില്‍ മരണപ്പെട്ടത് 8,233 സ്ത്രീകളാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൊത്തം കണക്കാണിത്.
ഓരോ മണിക്കൂറിലും ഇങ്ങനെ സ്ത്രീകള്‍ മരണപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2007 നും 2011 നും ഇടയില്‍ സ്ത്രീധനത്തിന്റെ പേരില്‍ മരണപ്പെട്ട സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായാണ് പഠനങ്ങള്‍ പറയുന്നത്.

2007 ല്‍ മരണപ്പെട്ട സ്ത്രീകളുടെ എണ്ണം 8,093 ആണെങ്കില്‍ 2009 ആകുമ്പോഴേക്കും ഇത് 8,383 ആയി വര്‍ധിച്ചു. 2010 ല്‍ മരണപ്പെട്ടവരുടെ എണ്ണം 8,391 ആണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെതാണ് കണ്ടെത്തല്‍.

സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ മരണപ്പെടുന്നത് താരതമ്യേന കുറഞ്ഞ ജീവിത നിലവാരത്തില്‍ പെട്ടവര്‍ മാത്രമല്ലെന്നാണ് ദല്‍ഹി അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ പറയുന്നത്. ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്നവര്‍ക്കിടയിലും ഇത്തരം മരണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.