മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി; അസമില്‍ കുഴങ്ങിമറിഞ്ഞ് നേതൃത്വം
national news
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി; അസമില്‍ കുഴങ്ങിമറിഞ്ഞ് നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th May 2021, 4:23 pm

ഗുവാഹത്തി: അസമില്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും മുതിര്‍ന്ന ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ദല്‍ഹിയിലെത്തി സന്ദര്‍ശിച്ചു.

ഇരുവരും മുഖ്യമന്ത്രി പദവിക്ക് വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരും മുഖ്യമന്ത്രിയാവണമെന്ന ആവശ്യം അറിയിച്ചതോടെ ഉന്നത നേതൃത്വം പ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണ്.

ആരെ മുഖ്യമന്ത്രി ആക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ നേതൃത്വത്തിന് ആയിട്ടില്ല.

സോനോവാള്‍-കച്ചരി വിഭാഗത്തില്‍പ്പെടുന്ന സര്‍ബാനന്ദ സോനോവാളിനാണ് ജനപിന്തുണ കൂടുതല്‍ ഉള്ളത്. എന്നാല്‍ ഹിമാന്ത ബിശ്വാസ് ശര്‍മ്മയുടെ സ്വാധീനവും തള്ളിക്കളയാന്‍ പറ്റില്ല.

തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നിരുന്നില്ല.

Content Highlights: In Himanta Sarma vs Sarbananda Sonowal In Assam, BJP Meetings In Delhi