ഹരിയാന: ഹരിയാന പൊലീസ് സ്റ്റേഷനിലേക്കു പശുവിനെ കൊണ്ടുവന്നു കര്‍ഷകരുടെ പ്രതിഷേധം.
എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റു ചെയ്ത രണ്ടു കര്‍ഷകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധിക്കുന്ന കര്‍ഷകരാണു പശുവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
കര്‍ഷകരെ അറസ്റ്റു ചെയ്തതു കണ്ട 41ാമത്തെ സാക്ഷിയാണു പശുവെന്നും കര്‍ഷകര്‍ പറഞ്ഞു.
പശുവിനു തീറ്റയും വെള്ളവും നല്‍കുന്നതിനു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ടാകുമെന്നു കര്‍ഷകര്‍ പറഞ്ഞു.
‘ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വയം പശു ഭക്തരും പശുപ്രേമികളുമായ ഒരു സര്‍ക്കാരെന്നാണു കണക്കാക്കുന്നത്. വിശുദ്ധ മൃഗത്തെ ഒരു പ്രതീകമായിട്ടാണു ഞങ്ങള്‍ കൊണ്ടുവന്നത്,” പ്രതിഷേധിച്ച കര്‍ഷകര്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയുമായി സഖ്യമുള്ള ജെ.ജെ.പിയുടെ ഹരിയാന എം.എല്‍.എ ദേവേന്ദ്ര സിംഗ് ബാബ്ലിയെ വളഞ്ഞെന്നാരോപിച്ചു കര്‍ഷക നേതാക്കളായ വികാസ് സിസാര്‍, രവി ആസാദ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
അതേസമയം, കര്‍ഷകര്‍ക്ക് എതിരെ മോശമായി സംസാരിച്ചതില്‍ മാപ്പ് ചോദിച്ചു ബാബ്ലി രംഗത്തെത്തിയിരുന്നു.