| Monday, 31st January 2022, 8:06 am

ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ഗുജറാത്തില്‍ മുസ്‌ലിം പുരോഹിതന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ആക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയതിന് ഒരു മുസ്‌ലിം പുരോഹിതനെ കൂടി അറസ്റ്റ് ചെയ്തു.

ഗുജറാത്തിലെ ധമുക്കയിലാണ് കിഷന്‍ ബോലിയ എന്ന 27 കാരനെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസറ്റ് ഷെയര്‍ ചെയ്തതിന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൗലവി കമര്‍ഗാനി ഉസ്മാനി എന്ന മുസ്‌ലിം പുരേഹിതനാണ് അറസറ്റിലായത്.

നേരത്തെ ഷബിയാര്‍ അലിയാസ് സബാ ചൊപ്ഡ(24), ഇംതിയാസ് അലിയാസ് ഇംതു പത്താന്‍(27), മസ്‌ലിം പുരോഹിതനായ മൗലാന മുഹമ്മദ് സവര്‍വാ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് ആയുധം നല്‍കിയതിനാണ് ഉസ്മാനി അറസ്റ്റിലായത്. മൂന്ന് പ്രതികളുടെ അറസ്റ്റിന് ശേഷം കേസ് ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് കൈമാറിയിരുന്നു.

കഴിഞ്ഞ ജനുവരി ആറിനാണ് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് കിഷന്‍ ഷെയര്‍ ചെയ്തത്. മുസ്‌ലിം സമുദായഗംങ്ങളുടെ പരാതിയെ തുടര്‍ന്ന് ഇയാളെ ധന്‍ധുക്ക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കിഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.

ജനുവരി 25 ന് ബന്ധുവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന കിഷനെ ചൊപ്ഡയും ഇംതിയാസ് പത്താനും വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ ഉസ്മാനിയുമായി ഇന്‍സ്റ്റഗ്രാമിവൂടെ ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസ് പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദിനെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇയാള്‍ സുമദായംഗങ്ങളോട് പറയുമായിരുന്നു. കിഷന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ പലയിടങ്ങളിലും ബന്ദും ഹര്‍ത്താലും നടന്നിരുന്നു.

ചിത്രം കടപ്പാട്: എ.എന്‍.ഐ


Content Highlight: in-gujarat-hindu-mans-killing-over-facebook-post-muslim-cleric-arrested

We use cookies to give you the best possible experience. Learn more