| Thursday, 14th January 2016, 4:07 pm

ഫാഷന്‍ ലോകത്ത് വണ്ണമുള്ളവര്‍ക്ക് ഇപ്പോഴും ഭ്രഷ്ടോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ആര്‍ട്ട് നടത്തിയ ഛായാചിത്ര പ്രദര്‍ശനത്തില്‍ തുടുത്ത ശരീരവും വശ്യമായ പുഞ്ചിരിയോടെയുമുള്ള മാഡം ഡി സെന്റ് മൗറിസിന്റെ ചിത്രം ഏവര്‍ക്കും ആത്മസംതൃപ്തി നല്‍കുന്നതായിരുന്നു.

18ാം നൂറ്റാണ്ടിലെ ഈ ഛായാചിത്രം പകര്‍ത്തിയത് ജോസഫ് സിഫേഡ് ഡുപ്ലെസ്സിസ് എന്ന കലാകാരനായിരുന്നു, മാംസളമായ ശരീരവും ഒരു ഡെമി ലിഫ്റ്റിങ് ഫ്രോക്കിന്റെ മൂടുപടം അണിഞ്ഞുള്ള അവരുടെ ചിത്രം പലരുടേയും ഹൃദയം കവര്‍ന്നു.

ഒരു യഥാര്‍ത്ഥ കാന്‍വാസ് ആയി തന്നെയായിരുന്നു അത് പ്രദര്‍ശിപ്പിച്ചിരുന്നത്. ആ ചിത്രത്തിന്റെ സത്യസന്ധത തന്നെയായിരുന്നു പ്രശംസനീയമായ വസ്തുതയുമെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ആനുവല്‍ എക്‌സിബിഷന്‍ പ്രോഗ്രാമായ ബിയോണ്‍ഡ് മെഷര്‍ ഫാഷന്‍ ആന്‍ഡ് ദി പ്ലസ് സൈസ് ഡയറക്ടര്‍ ട്രേസി ജെന്‍കിന്‍സ് പറയുന്നു.

1776 ല്‍ ജോസഫ് സിഫേഡ് ഡൂപ്ലെസ്സിസ് വരയ്ക്കപ്പെട്ട മാഡം ഡി സെയിന്റ് മൗറിസിന്റെ ചിത്രം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഫാഷന്‍ ലോകത്ത് വണ്ണമുള്ള സ്ത്രീകള്‍ക്കുള്ള സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു.

സൗന്ദര്യബോധമുള്ള ധാര്‍മ്മികത കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹം തീര്‍ച്ചയായും അംഗീകരിക്കുന്ന ഒരു ഫ്രേയിം കൂടിയായിരുന്നു അത്. ഈയൊരു ചെറിയ അനുമാനം പോലും ഇത്തരം പ്രദര്‍ശനങ്ങളെ വലിയ തോതില്‍ ബാധിക്കുന്ന ഒന്നാണ്.

എന്‍.വൈ.യുവിലെ ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു ഈയൊരു പ്രദര്‍ശനം ഒരുക്കിയിരുന്നത്. 19,20 നൂറ്റാണ്ട് കാലഘട്ടത്തിലെ പ്രശസ്തമായ പോസ്റ്റ് കാര്‍ഡുകളും പരസ്യങ്ങളുമായി പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഫാഷന്‍ ലോകത്ത് സ്ത്രീകളുടെ ശരീരവണ്ണവുമായി ബന്ധപ്പെട്ട വിഷയം കൂടുതലായി ചര്‍ച്ച ചെയ്യുന്ന നിരവധി ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു.

20 ാം നൂറ്റാണ്ടിലെ ഫോട്ടോഗ്രാഫുകള്‍ ഒരു സ്ലൈഡ് ഷോ പോലെ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ഇത്തരം ചിത്രങ്ങള്‍ ഉയര്‍ന്നു പറക്കുമെന്ന് കരുതുന്നില്ല. പൂര്‍ണതയുള്ള മേനിയുള്ള മോഡലുകള്‍ മാത്രമാണ് ഇന്നത്തെ ഫാഷന്‍ രംഗത്തും മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെടുക.

എന്നിരുന്നാലും 1990 കളിലും മേനിക്കൊഴുപ്പുള്ള മോഡലുകള്‍ക്ക് ലഭിച്ചിരുന്ന ദുര്‍ബലമായ സ്വീകാര്യത പ്രദര്‍ശനത്തില്‍ ഹൈലറ്റ് ചെയ്തിരുന്നു. വണ്ണമുള്ളമുള്ള മോഡലെന്ന് അറിയപ്പെടുന്ന സ്റ്റെല്ല എലിസിന്റെ ഫോട്ടോ അടക്കം ഉള്‍പ്പെടുത്തിയുള്ളതായിരുന്നു പ്രദര്‍ശനം. അവരുടെ മുടി ഒരു ഓപ്പറ താരത്തെപ്പോലെ ഉയര്‍ന്ന് നിന്നിരുന്നു.

1930 കളില്‍ നടി മേരി ഡെസ്ലര്‍ ധരിക്കുന്നതുപോലെയുള്ള ഫഌറി വസ്ത്രങ്ങള്‍ അതുപോലെ തന്നെ പകര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇന്ന് അത്തരം മോഡലുകളെ കാണാനില്ല, എന്ന് മാത്രമല്ല കൊഴുത്ത് തടിച്ച ശരീരമുള്ളവര്‍ക്ക് ഇന്ന് മോഡല്‍ രംഗത്ത് വളരെ കുറച്ച് സ്ഥാനം മാത്രമാണ് ലഭിക്കുന്നതെന്നും ഫാഷന്‍ രംഗത്തെ പ്രമുഖ മിസ് ജെന്‍കിസ് സമ്മതിക്കുന്നു.

അതാണ് ലോകത്തിന്റെ തന്നെ പുതിയ സ്റ്റൈല്‍. ഫാഷന്‍ രംഗത്തെ ജോലികള്‍ ഇപ്പോള്‍ ഇത്തരക്കാര്‍ ഉപേക്ഷിക്കേണ്ടി വരുന്നു. കാരണം വണ്ണക്കൂടുതലുള്ളവരെ ഫാഷന്‍ ലോകത്ത് വേണ്ട എന്നതുതന്നെയാണ് അതിന്റെ പ്രധാന കാരണം.

ഒരു പ്രദര്‍ശനസ്ഥലത്ത് തന്നെ ക്യൂന്‍ വിക്ടോറിയയെപ്പോലുള്ളവര്‍ ഉപയോഗിച്ച തരം വസ്ത്രങ്ങള്‍ മാത്രമേ ശ്രദ്ധപിടിച്ചുപറ്റൂ. അല്ലാത്തവ പ്രദര്‍ശിപ്പിക്കാന്‍ പോലും അനുവാദം ഉണ്ടാകില്ല. വണ്ണമുള്ള സ്ത്രീകളുടെ ഒരു ഷോ നടത്തുകയാണെങ്കിലും പലരും പുരുകം ചുളിക്കും.

പരിപാടിയുടെ സംഘാടകര്‍ മര്യാദകള്‍ ലംഘിച്ചെന്ന് അവര്‍ വാദിച്ചുകൊണ്ടേയിരിക്കും. ഫാഷന്റെ എഫ് എന്ന വാക്കിന് ഫാഷന്‍ എന്ന അര്‍ത്ഥത്തേക്കാള്‍ ഫാറ്റ് എന്ന വാക്കാണ് ഇവിടെ ഉപയോഗിക്കുക. പരുഷമായ ആ കാര്യം പ്ലസ് സൈസ് എന്ന വാക്കിലൂടെ യഥാര്‍ത്ഥത്തില്‍ മയപ്പെടുത്തുകയാണ്. ഫാറ്റ് എന്ന വാക്കിന് വലിയൊരു ഊര്‍ജ്ജം ഉണ്ട്. ഫാഷന് യഥാര്‍ത്ഥത്തില്‍ നിബന്ധനകള്‍ ഒന്നും ഇല്ല. അതിന് വലുപ്പക്രമമെന്ന ഒരു മാനദണ്ഡം ഇല്ല.

എന്നാല്‍ വണ്ണക്കാരായ ചില മോഡലുകള്‍ അടിവസ്ത്രം ധരിച്ചുകൊണ്ട് നടക്കുമ്പോള്‍ ശരീരത്തിലെ മാംസളമായ ഭാഗങ്ങള്‍ക്കും വടിവുകള്‍ക്കും ഒതുക്കമുണ്ടാവുന്നതായി കാണാറില്ലെന്ന് ഒരുവിഭാഗം അവകാശപ്പെടാറുണ്ട്.

ഇവര്‍ ഒരു പക്ഷേ മാതൃകാപരമായ സൗന്ദര്യമായിരിക്കാം. എന്നിരുന്നാലും ഇത്തരക്കാര്‍ ഇനിയും പുരോഗതിയിലെത്തേണ്ടതുണ്ട്.  പ്ലസ് സൈസ് മോഡലുകള്‍ക്കിടയില്‍ തന്നെ കര്‍ശനമായ നിലവാരങ്ങള്‍ ബാധകമാണ്. ചെറിയ തലകളാണ് ഇത്തരക്കാര്‍ക്ക് അഭികാമ്യം. മറ്റെന്തിലും ഉള്ളതുപോലെ തന്നെ പ്ലസ് സൈസ് ഫാഷന്‍ ലോകത്തും പ്രതിബന്ധങ്ങള്‍ ധാരാളമുണ്ട്.

We use cookies to give you the best possible experience. Learn more