| Friday, 20th August 2021, 5:45 pm

ദല്‍ഹിയില്‍ മാത്രം സുപ്രീം കോടതി നിലനിര്‍ത്തുന്നത് അനീതിയാണ്: ജസ്റ്റിസ് കിരുബകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സുപ്രീംകോടതി ദല്‍ഹിയില്‍ മാത്രമായി സ്ഥിതി ചെയ്യുന്നത് നീതികേടാണെന്ന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കിരുബകരന്‍.

രാജ്യത്ത് പ്രദേശികമായി സുപ്രീംകോടതിയുടെ ബെഞ്ചുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം കോടതി പരിഗണിക്കണമെന്നും കിരുബകരന്‍ ആവശ്യപ്പെട്ടു.

” ന്യൂദല്‍ഹിയില്‍ മാത്രം സുപ്രീം കോടതി നിലനിര്‍ത്തുന്നത് ഭൂരിഭാഗം ആളുകളോടും ചെയ്യുന്ന അനീതിയാണ്.

പ്രാദേശിക ബെഞ്ചുകള്‍ സ്ഥാപിക്കുന്നത് നിരസിച്ച തീരുമാനം ബഹുമാനപ്പെട്ട സുപ്രീം കോടതി തീരുമാനം പുനഃപരിശോധിക്കുകയും പ്രാദേശിക ബെഞ്ചുകള്‍ രൂപീകരിക്കാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” ജസ്റ്റിസ് കിരുബകരന്‍ പറഞ്ഞു.

പ്രാദേശിക ബെഞ്ചുകള്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി മുന്‍കയ്യെടുക്കുന്നില്ലെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്ത് കേന്ദ്രം ഇക്കാര്യത്തിന് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് കിരുബകരന്‍. തന്റെ വിരമിക്കല്‍ പ്രസംഗത്തിലാണ് അദ്ദേഹം സുപ്രീംകോടതിയുടെ പ്രാദേശിക ബെഞ്ചുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: In farewell speech, Madras HC judge says ‘injustice’ to have Supreme Court only in Delhi

We use cookies to give you the best possible experience. Learn more