|

ബിഹാറിലെ മഞ്ജി മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബിഹാറിലെ മാഞ്ജി മണ്ഡലത്തില്‍ വിജയിച്ച് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. സത്യേന്ദ്ര യാദവാണ് മണ്ഡലത്തില്‍ വിജയം കരസ്ഥമാക്കിയത്.

തൊട്ട് അടുത്ത സ്ഥാനാര്‍ത്ഥിയേക്കാള്‍ മുപ്പതിനായിരം വോട്ടിന്റെ ലീഡിലാണ് സത്യേന്ദ്ര യാദവിന്റെ വിജയം. സത്യേന്ദ്ര യാദവിന് 59324 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടടുത്ത സ്ഥനാര്‍ത്ഥിയായ ജെ.ഡി.യുവിന്റെ മാധവി കുമാരിക്ക് 29155 വോട്ടുകളാണ് നേടാനായത്.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29 സീറ്റുകളിലേക്കാണ് ഇടതുപക്ഷം മത്സരിച്ചത്. സി.പി.ഐ.എം.എല്‍ (ലിബറേഷന്‍) 19 സീറ്റുകളിലും സി.പി.ഐ.എം നാല് സീറ്റുകളിലും സി.പി.ഐ ആറ് സീറ്റുകളിലുമാണ് മത്സരിച്ചത്.

നക്‌സലിസം തിരിച്ച് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബീഹാറില്‍ ആര്‍.ജെ.ഡി സി.പി.ഐ.എം.എല്ലിനെ സഖ്യത്തിലുള്‍പ്പെടുത്തിയതെന്ന് ബി.ജെ.പി പ്രചരിപ്പിച്ചിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഒരു ബൂത്തില്‍ 1,000 വോട്ടര്‍മാരെ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

65,000 ബൂത്തുകള്‍ക്ക് പകരം ഇത്തവണ 1.06 ലക്ഷം ബൂത്തുകളാണ് ഒരുക്കിയത്. അതുകൊണ്ട് തന്നെ 1.06 ലക്ഷം ഇ.വി.എമ്മുകളാണ് കൗണ്ട് ചെയ്യാനുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: In Bihar’s Manji constituency, the CPI (M) won by a large majority

Video Stories