|

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവെച്ച് കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബിഹാറിലെ അരാരിയയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. ദൈനിക് ജാഗരണിലെ പത്രപ്രവര്‍ത്തകനായ വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്.

ബൈക്കില്‍ വന്ന കുറച്ച് പേര്‍ വിമല്‍ കുമാറിന്റെ വീട്ടില്‍ കയറി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി വിമല്‍ കുമാറിന്റെ മൃതദേഹം അരാരിയ സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നേരത്തെ 2019ല്‍ വിമല്‍ കുമാറിന്റെ സഹോദരന്‍ കൊല്ലപ്പെട്ടിരുന്നുവെന്നും, ഈ കേസിലെ ഏക സാക്ഷി ഇദ്ദേഹമായിരുന്നുവെന്നും ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

updating……..

CONTENT HIGHLIGHTS: In Bihar, a journalist was shot dead in his home

Latest Stories

Video Stories