അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ തുണിയില്‍ കെട്ടിച്ചുമന്ന് ആശുപത്രിയിലെത്തിച്ചു. അര്‍ധരാത്രിയില്‍ മൂന്നര കിലോമീറ്ററോളമാണ് ഗര്‍ഭിണിയെ ചുമന്നത്.
അട്ടപ്പാടിയിലെ കടുകമണ്ണ ഊരിലാണ് സംഭവം. സുമതി മുരുകന്‍ എന്ന യുവതിയെയാണ് ചുമന്നുകൊണ്ട് ആശുപത്രിയിലെത്തിച്ചത്. റോഡ് മോശമായത് കൊണ്ടും ആനശല്യം മൂലമുള്ള പേടി കാരണവുമാണ് ആശുപത്രിയിലേക്ക് പോകാന്‍ ഇവര്‍ക്ക് വാഹനം ലഭിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
തുണിയില്‍ കെട്ടിച്ചുമന്ന് നടത്തിയ ശേഷം പിന്നീട് പ്രധാന റോഡിലെത്തിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുള ഉപയോഗിച്ച് നിര്‍മിച്ച ഒരു താല്‍ക്കാലിക പാലത്തിലൂടെയാണ് സുമതി മുരുകനെ ആശുപത്രിയിലേക്ക് എത്തിച്ചത്.
ഊരിലുള്ളവര്‍ ചേര്‍ന്നായിരുന്നു ഇവരെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചു. യുവതിയും കുഞ്ഞും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: In Attappadi pregnant woman bought to hospital by walking covered in cloth, without any vehicle facility