അലിഗഢ്: 4000 രൂപ ബില്ലായട്ക്കാത്തതിന് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന്‍ രോഗിയെ അടിച്ചുകൊന്നതായി പരാതി. സുല്‍ത്താന്‍ ഖാന്‍(44) എന്ന ആളാണ് മരിച്ചത്.
സുല്‍ത്താന്‍ ഖാനെ ആശുപത്രി ജീവനക്കാരന്‍ അടിച്ചുകൊന്നതാണെന്ന് ഖാന്റെ ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഖാനും കുടുംബവും ചികിത്സക്ക് ആവശ്യപ്പെട്ട തുക ഇല്ലാത്തതിനെ തുടര്‍ന്ന് മടങ്ങിപ്പോകുംവഴി ആശുപത്രിയിലെ ചില ജീവനക്കാരെത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ഫൂട്ടേജ് പൊലീസ് പരിശോധിക്കുന്നുണ്ട്.
ചികിത്സ നല്‍കാതെ തന്നെ ഖാനില്‍ നിന്നും ആശുപത്രി അധികൃതര്‍ അമിത പണം ഈടാക്കിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
” ആക്രമത്തിന് ഇരയായ സുല്‍ത്താന്‍ ഖാന്‍ വ്യാഴാഴ്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. പണമടയ്ക്കുന്നത് സംബന്ധിച്ച് പ്രശ്‌നമുണ്ടായിരുന്നു, ഇത് തര്‍ക്കത്തിന് കാരണമായതായും ആ കലഹത്തില്‍ രോഗി മരിച്ചതായും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു,” പൊലീസ് സംഭവത്തെക്കുറിച്ച് പറയുഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക