ആലപ്പുഴ: ഫോണ്‍ ടവറില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയ യുവാവ് തൂങ്ങിമരിച്ചു. കൊറ്റക്കടവ് സ്വദേശി ശ്യാം ആണ് മാവേലിക്കരയില്‍ ബി.എസ്.എന്‍.എല്‍. ടവറില്‍ തൂങ്ങിമരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ശ്യാം മാവേലിക്കര നഗരസഭ ഓഫീസിന് എതിര്‍വശത്തുള്ള ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. തുടര്‍ന്ന് യുവാവിനെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും രംഗത്ത് എത്തിയെങ്കിലും ശ്യാം വഴങ്ങിയില്ല.
തുടര്‍ന്നാണ് ടവറില്‍ ഇയാള്‍ തൂങ്ങിയത്. യുവാവിനെ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
In Alappuzha, a young man climbed a BSNL tower and hanged himself