| Tuesday, 19th November 2019, 9:21 pm

ഹിന്ദു ദേശീയവാദത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്ന 'മാഡം സെക്രട്ടറി'യുടെ അഞ്ചാം സീസണ്‍ പിന്‍വലിച്ച് ആമസോണ്‍; കാരണമായത് ഇക്കാര്യങ്ങള്‍?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസിന്റെ മാഡം സെക്രട്ടറി സീരീസ് പിന്‍വലിച്ച് ആമസോണ്‍ ഇന്ത്യ. ആമസോണിലെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മാഡം സെക്രട്ടറിയുടെ അഞ്ചാമത്തെ സീസണ്‍ ഇനി കാണാനാവില്ല.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിനാണ് സീസണ്‍ പുറത്തിറങ്ങിയതെങ്കിലും ഇപ്പോഴാണു പിന്‍വലിക്കുന്നത്. എന്നാല്‍ മറ്റ് എപ്പിസോഡുകള്‍ കാണാനാവും.

വൈറ്റ് ഹൗസിലെ രാഷ്ട്രീയ നാടകങ്ങള്‍ പ്രതിപാദിക്കുന്ന സീരിസില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ആണവ നിരായുധീകരണ ഉടമ്പടിയെക്കുറിച്ചും ഹിന്ദു ദേശീയതയെക്കുറിച്ചും ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്. മുസ്‌ലിം പൗരര്‍ക്കെതിരെ നടക്കുന്ന ഭൂരിപക്ഷ സമുദായങ്ങളുടെ അക്രമത്തെക്കുറിച്ചും സീരിസില്‍ പറയുന്നു. ഇതില്‍ കശ്മീരിനെക്കുറിച്ചും പരാമര്‍ശമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരായ ഹിന്ദു ദേശീയവാദികളുടെ ആക്രമണത്തെ ഇല്ലാതാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കുന്നില്ലെന്ന് എപ്പിസോഡിന്റെ തുടക്കത്തില്‍ ടൈറ്റില്‍ കഥാപാത്രമായ സെക്രട്ടറി മക്കോര്‍ഡ് ഒരു സ്റ്റാഫിനോടു പറയുന്നുണ്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ ഹിന്ദു ദേശീയവാദികള്‍ക്കൊപ്പമാണെന്ന് ചില ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതായും മക്കോര്‍ഡ് അതില്‍ പറയുന്നു.

മക്കോര്‍ഡ് ഈ വിഷയത്തില്‍ ഒരു ഹിന്ദു പ്രൊഫസറുമായി വാക്‌പോരിലേര്‍പ്പെടുന്നതും എപ്പിസോഡിലുണ്ട്. ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തിനു പ്രതിരോധിക്കാനുള്ള അവകാശമില്ലേ എന്നാണ് പ്രൊഫസര്‍ അര്‍നയ് വിജയ് ചോദിക്കുന്നത്. അര്‍നയിയായി ഹര്‍ഷ് നയ്യാറാണു വേഷമിട്ടിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആണവ നിരായുധീകരണ ഉടമ്പടി ഒപ്പുവെയ്ക്കാനായി ഇന്ത്യയുടെ പാക്കിസ്ഥാന്റെയും അധികൃതരെ വൈറ്റ് ഹൗസിലെത്തിക്കുന്ന രംഗവും ഇതിലുണ്ട്. ഒപ്പുവെയ്ക്കുന്നതിനു തൊട്ടുമുന്‍പ് വൈറ്റ് ഹൗസിനു നേര്‍ക്ക് ആക്രമണം നടക്കുന്നുണ്ട്. അതില്‍ നിരവധിപേര്‍ക്കു പരിക്കേല്‍ക്കുന്നുണ്ട്. ഇതിന്റെ ഉത്തരവാദിത്വം പിന്നീട് ഒരു ഹിന്ദുത്വ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായും കാണിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more