| Monday, 28th December 2020, 3:12 pm

കൂടുതല്‍ കേറി ഭരിക്കാന്‍ നിന്നാല്‍ ഏത് ദേശീയ പാര്‍ട്ടിയായാലും സഖ്യത്തിന് നില്‍ക്കില്ല; ബി.ജെ.പിക്ക് മുന്നറിയിപ്പുമായി എ.ഐ.എ.ഡി.എം.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി എ.ഐ.എ.ഡി.എം.കെ. ആജ്ഞാപിക്കാനാണ് ഉദ്ദേശമെങ്കില്‍ ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യത്തിന് തങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് എ.ഐ.എ.ഡി.എം.കെ വ്യക്തമാക്കിയിരിക്കുന്നത്.

വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ ഉയര്‍ത്തിക്കാട്ടണമെന്നാണ് എ.ഐ.എ.ഡി.എം.കെ ലക്ഷ്യമിടുന്നത്. എന്നാല്‍ ബി.ജെ.പി ഇതിനോട് അനുകൂല സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്.

പളനിസ്വാമിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പ്രതികരണം നടത്താന്‍ ബി.ജെ.പിയുടെ പ്രകാശ് ജാവദേക്കര്‍ വിസമ്മതിച്ചത് എ.ഐ.എ.ഡി.എം.കെയ്ക്കുള്ളില്‍ അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തങ്ങളെ രണ്ടാംകിടക്കാരാക്കാനാണെങ്കില്‍ അത്തരമൊരു പാര്‍ട്ടിയുമായി സഖ്യത്തിന് താല്പര്യമില്ലെന്ന എ.ഐ.എ.ഡി.എം.കെ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് സഖ്യത്തിന് തങ്ങളുടെ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കൂടിയായ എ.ഐ.എ.ഡി.എം.കെ എം.പി കെ.പി മുനുസ്വാമി പറഞ്ഞു.

തങ്ങളോട് ആജ്ഞാപിക്കാമെന്നാണ് ഏതെങ്കിലും ദേശീയ പാര്‍ട്ടി കരുതുന്നതെങ്കില്‍ കൂട്ടുകെട്ടില്‍ നിന്ന് ഒഴിയാമെന്ന് ബി.ജെ.പിയെ ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.

2021 ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്നാട് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: In a tough message to the BJP,  the ruling AIADMK in Tamil Nadu has said that it does not need a “national party as ally if it is going to dictate

We use cookies to give you the best possible experience. Learn more