2022ല്‍ ഏറ്റവുമധികം കാഴ്ചക്കാരെ നേടിയ സീരിസ് എന്ന റെക്കോഡ് സ്വന്തമാക്കി വെനെസ്‌ഡേ. എച്ച.ബി.ഒയുടെ ഹിറ്റ് സീരിസ് ഹൗസ് ഓഫ് ദി ഡ്രാഗണിനെ മറികടന്നാണ് വെനസ്‌ഡേ ഈ റെക്കോഡ് സ്വന്തമാക്കിയത്. ടെലിവിഷന്‍ സീരിസുകളുടെ ഓഡിയന്‍സ് അനലിടിക്‌സ് പുറത്ത് വിടുന്ന സാമ്പ ടി.വിയാണ് പുതിയ വിവരം പങ്കുവെച്ചത്. 2022 പകുതിക്ക് ശേഷം പുറത്ത് വന്ന 20 പോപ്പുലര്‍ സീരിസുകള്‍ പരിശോധിച്ചാണ് ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട സീരിസ് സാമ്പ ടി.വി പ്രഖ്യാപിച്ചത്.
സ്ട്രീമിങ് ആരംഭിച്ച് 15 ദിവസം കണ്ട പ്രേക്ഷകരെക്കാള്‍ 66 ശതമാനം കൂടുതല്‍ കാഴ്ചക്കാരെ നേടാന്‍ വെനസ്‌ഡേക്കായി. 40 ദിവസം കൊണ്ടാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കാന്‍ സീരിസിനായത്. അതേസമയം റിലീസ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ ഏറ്റവുമധികം കാഴ്ചക്കാര്‍ കണ്ട സീരിസ് എന്ന റെക്കോഡ് എച്ച്.ഒ.ഡി തന്നെ കയ്യടക്കി വെച്ചിരിക്കുകയാണ്.
ലോക പ്രശസ്ത ഹിറ്റ് സീരിസായ ഗെയിം ഓഫ് ത്രോണ്‍സിന്റെ രണ്ടാം ഭാഗമെന്ന ലേബല്‍ എച്ച്.ഒ.ഡിയെ റിലീസിന് മുമ്പേ തന്നെ ചര്‍ച്ചാവിഷയമാക്കിയിരുന്നു. വളരെ വേഗത്തില്‍ കാഴ്ചക്കാരെ നേടുന്നതിനും ഇത് കാരണമായി. എന്നാല്‍ വെനസ്‌ഡേ എല്ലാ അര്‍ത്ഥത്തിലും സര്‍പ്രൈസ് ഹിറ്റായിരുന്നു.
നെറ്റ്ഫ്‌ളിക്‌സ് സീരിസായ വെനെസ്‌ഡേ കഴിഞ്ഞ വര്‍ഷം നവംബര്‍ 23നാണ് സ്ട്രീം ചെയ്തുതുടങ്ങിയത്. ജെന്ന ഒര്‍ട്ടേഗ, ക്രിസ്റ്റീന റിക്കി, കാതറിന്‍ സീറ്റ, ലൂയിസ് ഗുസ്മാന്‍ എന്നിവരാണ് സീരിസിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടാര്‍ഗേറിയന്‍ രാജവംശത്തിന്റെ കഥ പറയുന്ന എച്ച്.ഒ.ഡിയില്‍ എമ്മ ഡി ആര്‍സി, മാറ്റ് സ്മിത്ത്, റയ്‌സ് ഇഫാന്‍സ്, ഒലിവിയ കുക്ക് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2022 ഓഗസ്റ്റിലായിരുന്നു സീരിസ് സ്ട്രീമിങ് ആരംഭിച്ചത്.
Content Highlight: In 2022, Wednesday holds the record of being the most watched series