| Monday, 1st November 2021, 9:16 am

എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ് ഫണ്ട് ചെലവിട്ടത് റോഡ് നിര്‍മാണത്തിനും തടയണ നിര്‍മാണത്തിനും; 6 വര്‍ഷം വിദ്യാര്‍ത്ഥികളുടെ പണം തടഞ്ഞുവെച്ചു; ബീഹാര്‍ സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: 2018-19ല്‍ ബീഹാര്‍ സര്‍ക്കാര്‍ എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ് ഫണ്ട് വകമാറ്റി ചെലവിട്ടതായി റിപ്പോര്‍ട്ട്.

എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ് ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ റോഡുകളും ചിറകളും നിര്‍മിച്ചതായാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റോഡുകള്‍, ചിറകള്‍, മെഡിക്കല്‍ കോളേജുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണം നടത്തിയത് സ്‌കോളര്‍ഷിപ്പ് തുക ഉപയോഗിച്ചാണ്.

എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പിന് മാത്രമായി ഉദ്ദേശിച്ചിട്ടുള്ള ഫണ്ടില്‍ നിന്ന് 8,800 കോടിയിലധികം രൂപ വകമാറ്റി ഈ പദ്ധതികള്‍ക്ക് ചെലവിട്ടത്.

അതേസമയം, ഫണ്ടില്ലെന്ന് പറഞ്ഞ് ആറ്‌വര്‍ഷക്കാലത്തിലധികം സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികള്‍ക്ക്  സര്‍ക്കാര്‍ പണം നിഷേധിക്കുകയും ചെയ്തു.

ബീഹാറിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള 2018-19 ലെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി)റിപ്പോര്‍ട്ടിലാണ് ഫണ്ടിന്റെ ഈ വഴിതിരിച്ചുവിടല്‍ വ്യക്തമാക്കുന്നത്.

സ്‌കോളര്‍ഷിപ്പ് ഫണ്ടുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി വകുപ്പിന് 2,076.99 കോടി വകമാറ്റി നല്‍കി. 460.84 കോടി രൂപ വായ്പയായി നല്‍കി.

പ്രധാന റോഡ് പദ്ധതികള്‍ക്കായി 3,081.34 കോടി വകമാറ്റി ചെലവിട്ടു.

1,202.23 കോടി രൂപ തടയണ നിര്‍മാണത്തിനും വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികള്‍ക്കുമായി ചെലവഴിച്ചു.

മെഡിക്കല്‍ കോളേജുകള്‍ക്കായി 1,222.94 കോടി രൂപ ഉപയോഗിച്ചു. കൃഷി വകുപ്പ് ഓഫീസും മറ്റ് കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് 776.06 കോടി രൂപ വിനിയോഗിച്ചു.

സി.എ.ജി റിപ്പോര്‍ട്ടില്‍ നടത്തിയ നിരീക്ഷണങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: In 2018-19, Bihar used SC/ST scholarship funds to build roads and embankments

We use cookies to give you the best possible experience. Learn more