എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പ് ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ റോഡുകളും ചിറകളും നിര്‍മിച്ചതായാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റോഡുകള്‍, ചിറകള്‍, മെഡിക്കല്‍ കോളേജുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണം നടത്തിയത് സ്‌കോളര്‍ഷിപ്പ് തുക ഉപയോഗിച്ചാണ്.
എസ്.സി, എസ്.ടി സ്‌കോളര്‍ഷിപ്പിന് മാത്രമായി ഉദ്ദേശിച്ചിട്ടുള്ള ഫണ്ടില്‍ നിന്ന് 8,800 കോടിയിലധികം രൂപ വകമാറ്റി ഈ പദ്ധതികള്‍ക്ക് ചെലവിട്ടത്.
അതേസമയം, ഫണ്ടില്ലെന്ന് പറഞ്ഞ് ആറ്‌വര്‍ഷക്കാലത്തിലധികം സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ പണം നിഷേധിക്കുകയും ചെയ്തു.
ബീഹാറിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള 2018-19 ലെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി)റിപ്പോര്‍ട്ടിലാണ് ഫണ്ടിന്റെ ഈ വഴിതിരിച്ചുവിടല്‍ വ്യക്തമാക്കുന്നത്.
സ്‌കോളര്‍ഷിപ്പ് ഫണ്ടുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി വകുപ്പിന് 2,076.99 കോടി വകമാറ്റി നല്‍കി. 460.84 കോടി രൂപ വായ്പയായി നല്‍കി.
പ്രധാന റോഡ് പദ്ധതികള്‍ക്കായി 3,081.34 കോടി വകമാറ്റി ചെലവിട്ടു.