| Monday, 22nd June 2020, 12:14 pm

വിശ്വസിക്കണം, ഈ തര്‍ക്കങ്ങള്‍ക്ക് മുന്‍പ് ലതാ മങ്കേഷ്‌ക്കറുടേയും റാഫിയുടേയും പാട്ടുകള്‍ നിറഞ്ഞൊരു കാലം ഗല്‍വാന്‍ താഴ്‌വരയ്ക്കുണ്ടായിരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജൂണ്‍ 15 നാണ് ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയും ചൈനയും ഏറ്റമുട്ടിയത്. 20 ഇന്ത്യന്‍ സൈനികരെയാണ് സംഘര്‍ഷത്തില്‍ രാജ്യത്തിന് നഷ്ടമായത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.

ചൈനീസ് വിരുദ്ധ വികാരം ഇന്ത്യയില്‍ ഉടനീളം ഉയര്‍ന്നു വന്നു. ചൈനീസ് ഉല്പന്നങ്ങളും ഉപകരണങ്ങളും ആപ്പുകളും തുടങ്ങി ചൈനയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തപ്പെട്ടുതുടങ്ങി.

എന്നാല്‍ ഇതിനൊക്കെ മുന്‍പ് ലതാ മങ്കേഷ്‌ക്കരുടേയും മുഹമ്മദ് റാഫിയുടേയും പാട്ടുകള്‍ പ്രതിധ്വനിച്ച ഒരു കാലം ഗല്‍വാനിക്ക് ഉണ്ടായിരുന്നു.

ഇന്ത്യന്‍ സൈനികരുമായി സൗഹൃദം കൂടാന്‍ ചൈനീസ് സൈന്യം ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുകൊണ്ട് ഹിന്ദി ഗാനങ്ങള്‍ ആലപിച്ച കാലം ഓര്‍ത്തെടുക്കുകയാണ് 1962 ലെ ഇന്തോ-ചൈന യുദ്ധത്തിലെ സൈനികനായ ഫുഞ്ചോക് താഷി. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1954 ല്‍ പുറത്തിറങ്ങിയ നാഗിന്‍ എന്ന സിനിമയിലെ മങ്കേഷ്‌കരുടെ ‘മന് ഡോലെ മേര ടന് ഡോലെ’, 1957 ല്‍ പുറത്തിറങ്ങിയ റാഫിയുടെ തുംസ നഹി ദേഖ റാഫിയുടെ തുംസ നഹി ദേഖ എന്ന സിനിമയിലെ റാഫി പാടിയ തുംസ നഹി ദേഖ എന്നീ പാട്ടുകളാണ് ചൈനക്കാര്‍ ഉപയോഗിച്ചിരുന്ന രണ്ട് പാട്ടുകളെന്ന് അദ്ദേഹം പറഞ്ഞു.

14 ജെ & കെ മിലിറ്റിയ കമ്പനിയുടെ ഭാഗമായി ഞാന്‍ ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയിലായിരുന്നു.ഗല്‍വാന്‍ വാലിയില്‍ എത്താന്‍ ഞങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചു. അക്കാലത്ത്, ഞങ്ങളുടെ പോസ്റ്റിനെ ‘നയി പോസ്റ്റ്’ (പുതിയ പോസ്റ്റ്) എന്ന് വിളിച്ചിരുന്നു… അക്കാലത്ത് ഇത് ഒരു ഡ്രോപ്പ് സോണായാണ് കണക്കാക്കിയിരുന്നത്. എയര്‍ക്രാഫ്റ്റില്‍ എത്തിയായിരുന്നു റേഷന്‍ വിതരണം ചെയ്തിരുന്നത്. ഞങ്ങള്‍ കുതിരകളും യാക്കുകളും ഉപയോഗിച്ച് പട്രോളിംഗ് നടത്താറുണ്ടായിരുന്നു. ഞങ്ങള്‍ സമതലങ്ങളില്‍ ആയിരിക്കുമ്പോള്‍ ചൈനക്കാര്‍ മറുവശത്ത് കുന്നിന്‍ മുകളിലായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു, ”അദ്ദേഹം പറഞ്ഞു.

”അവര്‍ കുന്നിന്‍ മുകളില്‍ ഇരിക്കുകയും ഞങ്ങള്‍ ഞങ്ങളുടെ വശത്ത് നിലത്തും ഇരുന്നു. അവര്‍ വലിയ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുകയും ഹിന്ദിയില്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു – ഈ ഭൂമി നിങ്ങളുടേതോ ഞങ്ങളുടേതോ അല്ല. നിങ്ങള്‍ തിരിച്ചുപോകുക. ഞങ്ങളും തിരികെ പോകും എന്നായിരുന്ന അവര്‍ പറഞ്ഞിരുന്നത്. പിന്നെ, ഉച്ചഭക്ഷണ സമയത്തിനുശേഷം അവര്‍ പാട്ടുകള്‍ വെക്കാറുണ്ടായിരുന്നു. ദിവസങ്ങളോളം അവര്‍ ഇതുതന്നെ ചെയ്തു കൊണ്ടിരുന്നു, ”താഷി പറഞ്ഞു.

തങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ബോധിപ്പിക്കുകയുമായിരുന്നു പാട്ടുകള്‍ വെക്കുന്നതിന്റെ ഉദ്ദേശം എന്ന് അദ്ദേഹം പറഞ്ഞു.

1988 ല്‍ ഓണററി ക്യാപ്റ്റനായാണ് താഷി, വിരമിച്ചത്.

1962 ല്‍ പോലും നിയന്ത്രണ രേഖയിലെ ചൈനീസ് പ്രവര്‍ത്തനം ഒരു സാധാരണ സംഭവമായിരുന്നെന്നും

ചൈനീസ് സൈന്യം കുന്നിന്‍ മുകളിലും ഇന്ത്യന്‍ സൈന്യം തങ്ങളുടെ സമതലങ്ങളില്‍ നദിയുടെ വശത്തുമായിരുന്നതിനാല്‍ സൈന്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ നിലനില്‍ക്കുന്ന പിരിമുറുക്കത്തിന്റെ കൃതമായ കാരണം തനിക്കറിയില്ലെന്നും പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more