എസ്.എ ടി-20യില്‍ പാള്‍ റോയല്‍സിന് തകര്‍പ്പന്‍ വിജയം. ജോബര്‍ഗ് സൂപ്പര്‍ കിങ്സ് ഒമ്പത് വിക്കറ്റുകള്‍ക്കാണ് പാള്‍ റോയല്‍സിനെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ സൂപ്പര്‍ കിങ്‌സിന്റെ സൗത്ത് ആഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍ നേടിയ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. മത്സരത്തിന്റെ മൂന്നാം ഓവറിലെ നാലാം പന്തിലായിരുന്നു താഹിറിന്റെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്.
സാം കുക്കിന്റെ പന്തില്‍ പാള്‍ റോയല്‍സ് താരം മിച്ചല്‍ വാന്‍ ബ്യൂറന്‍ ഉയര്‍ത്തിയടിച്ച പന്ത് അതിശയകരമായി കൈപ്പിടിയിലാക്കുകയായിരുന്നു സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍.
തന്റെ 44ാം വയസില്‍ ഇത്തരത്തില്‍ ഒരു അതിശയകരമായ ക്യാച്ച് ഇമ്രാന്‍ താഹിര്‍ നേടിയത് ഏറെ ശ്രദ്ധേയമായി. ക്യാച്ച് എടുത്തതിനുശേഷം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയുടെ ഐക്കോണിക് സെലിബ്രേഷനായ ‘സൂയ്’ ആഘോഷം താരം നടത്തുകയും ചെയ്തു. മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയും ഇമ്രാന്‍ മികച്ച പ്രകടനം നടത്തി.
𝑨𝒈𝒆 𝒊𝒔 𝒏𝒐𝒕𝒉𝒊𝒏𝒈 𝒃𝒖𝒕 𝒂 𝒏𝒖𝒎𝒃𝒆𝒓 🤯#Betway #SA20 #WelcomeToIncredible #PRvJSK #Eliminator pic.twitter.com/LVzjlBO4kf
— Betway SA20 (@SA20_League) February 7, 2024
അതേസമയം വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 18.5 ഓവറില്‍ 138 റണ്‍സിന് പുറത്താവുകയായിരുന്നു.
സൂപ്പര്‍ കിങ്സ് ബാറ്റിങ് നിരയില്‍ ഡേവിഡ് മില്ലര്‍ 40 പന്തില്‍ 47 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. സൂപ്പര്‍ കിങ്സ് ബൗളിങ് നിരയില്‍ സാം കുക്ക് നാല് വിക്കറ്റും നാന്ദ്രെ ബര്‍ഗര്‍ മൂന്ന് വിക്കറ്റും ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
Step by step we move to the next! 🔥💪🏻#PRvJSK #WhistleForJoburg #ToJoburgWeBelong #SA20 pic.twitter.com/XLoxegsoEI
— Joburg Super Kings (@JSKSA20) February 7, 2024
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് 13.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ല്യൂസ് ഡു പൂയ് 43 പന്തില്‍ 68 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഏഴ് ഫോറുകളും രണ്ട് സിക്സുകളുമാണ് ല്യൂസിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Stood together! 💯🔥#PRvJSK #WhistleForJoburg #ToJoburgWeBelong #SA20 pic.twitter.com/tqOJ5WE9aF
— Joburg Super Kings (@JSKSA20) February 7, 2024
നായകന്‍ ഫാഫ് ഡുപ്ലസിസ് 34 പന്തില്‍ 55 റണ്‍സ് നേടി മികച്ച ഇന്നിങ്സും നടത്തിയപ്പോള്‍ ജോബര്‍ഗ് മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Imran Tahir stuinning catch viral on social media.