44ാം വയസിലെ പോരാട്ടവീര്യം; ഐതിഹാസികനേട്ടം സ്വന്തമാക്കി സൗത്ത് ആഫ്രിക്കന്‍ പടക്കുതിര
Cricket
44ാം വയസിലെ പോരാട്ടവീര്യം; ഐതിഹാസികനേട്ടം സ്വന്തമാക്കി സൗത്ത് ആഫ്രിക്കന്‍ പടക്കുതിര
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th February 2024, 4:31 pm

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ റങ്ക്പൂര്‍ റൈഡേഴ്‌സിന് മിന്നും വിജയം. കുല്‍ന ടൈഗേഴ്‌സിനെ 78 റണ്‍സിനാണ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് കുല്‍ന ടൈഗേഴ്‌സിന്റെ സൗത്ത് ആഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍ നടത്തിയത്.

നാല് ഓവറില്‍ 26 റണ്‍സ് വിട്ടു നല്‍കിയായിരുന്നു ഇമ്രാന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയത്. ഈ മികച്ച പ്രകടനത്തില്‍ പിന്നാലെ പുതിയൊരു നാഴികക്കല്ലിലേക്കാണ് സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍ നടന്നുകയറിയത്.

ടി-20 ഫോര്‍മാറ്റില്‍ 500 വിക്കറ്റുകള്‍ എന്ന പുതിയ മൈല്‍സ്റ്റോണിലേക്കാണ് ഈ 44കാരന്‍ നടന്നുകയറിയത്. 387 ഇന്നിങ്‌സുകളില്‍ നിന്നും 502 റണ്‍സാണ് ഇമ്രാന്‍ സ്വന്തമാക്കിയത്. 6.96 ആണ് താരത്തിന്റെ ഇക്കോണമി.

ബിര്‍മിങ്ഹാം ഫീനിക്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ദാബുള്ള ജയന്റ്‌സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ഡെര്‍ബിഷയര്‍, ഡോള്‍ഫിന്‍സ്, ഡര്‍ഹാം, ഗയാന ആമസോണ്‍ വാരിയേഴ്‌സ്, ഹാംഷയര്‍, ജോബര്‍ഗ് സൂപ്പര്‍ കിങ്‌സ്, കറാച്ചി കിങ്‌സ്, ലാഹോര്‍ ലയണ്‍സ്, ലയണ്‍സ്, മുള്ത്താന്‍ സുല്‍ത്താന്‍സ്, നെല്‍സണ്‍ മണ്ടേല ബേ ജിയന്റ്‌സ്, നോട്ടിംഗ്ഹാം ബേ ജിയന്റ്‌സ് , രങ്ക്പൂര്‍ റൈഡേഴ്‌സ്, റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്, ദക്ഷിണാഫ്രിക്ക, സറേ, ടൈറ്റന്‍സ്, വാര്‍വിക്ഷയര്‍, വേള്‍ഡ്-ഇലവന്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ഇമ്രാന്‍ താഹിര്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്.

സാഹുര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രങ്ക്പൂര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്.

ടൈഗേഴ്‌സിന്റെ ബാറ്റിങ് നിരയില്‍ ഷാക്കീബ് അല്‍ ഹസന്‍ 31 പന്തില്‍ 69 റണ്‍സും മെഹദി ഹസന്‍ 36 പന്തില്‍ 60 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. കുല്‍നയുടെ ബൗളിങ്ങില്‍ ലൂക്കെ വുഡ് മൂന്ന് വിക്കറ്റും നാഹിത് റാണ നാസും അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈഗേഴ്‌സ് 18.2 ഓവറില്‍ 141 റണ്‍സിന് പുറത്താവുകയായിരുന്നു. കുല്‍നക്ക് വേണ്ടി അലക്‌സ് ഹെയ്ല്‍സ് 33 പന്തില്‍ 60 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

റൈഡഴ്സിന്റെ ബൗളിങ് നിരയില്‍ ഇമ്രാന്‍ താഹിര്‍ അഞ്ച് വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ രങ്ക്പൂര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Imran Tahir completed 500 wickets in T20