| Monday, 16th April 2018, 1:36 pm

എത്ര മാത്രം കൂളായാണ് ധോണി കളിക്കുന്നത്; തോറ്റതില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഇമ്രാന്‍ താഹിര്‍ (വീഡിയോ കാണാം)

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ തോല്‍വി ഏറ്റുവാങ്ങിയെതില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഇമ്രാന്‍ താഹിര്‍. അധികം റണ്‍സ് വഴങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മെച്ചപ്പെട്ട പ്രകടനം തനിക്ക് നടത്താമായിരുന്നുവെന്നും താഹിര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികിരണം.

ചെന്നൈ നായകന്‍ ധോണിയെ പുകഴ്ത്തികൊണ്ടായിരുന്നു താഹിറിന്റെ ട്വീറ്റ്. എത്ര മാത്രം കൂളായാണ് ധോണി കളിക്കുന്നതെന്നും താരം പറഞ്ഞു. ടീം മികച്ച രീതിയിലാണ് അവസാനം വരെ പൊരുതിയത്. അടുത്ത മത്സരത്തില്‍ ചെന്നൈ മികച്ച രീതിയില്‍ തിരിച്ചുവരുമെന്നും താരം പറഞ്ഞു. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ധോണി കാഴ്ച്ചവെച്ചത്. പഞ്ചാബിനോട് 4 റണ്‍സിനായിരുന്നു ചെന്നൈ തോല്‍വി വഴങ്ങിയത്.

നാലോവറില്‍ 34 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടിയ താഹിര്‍ ബൗളര്‍മാരെല്ലാവരം നല്ല രീതിയില്‍ പ്രഹരം വാങ്ങിച്ച മത്സരത്തില്‍ മൂന്നിലധികം ഓവര്‍ പൂര്‍ത്തിയാക്കിയവരില്‍ മികച്ച എക്കോണമിയുള്ള താരമാണ്. 2 ഓവര്‍ എറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങിയ ഷെയിന്‍ വാട്‌സണാണ് താഹിറിനെക്കാള്‍ മികച്ച എക്കോണമിയുള്ളത്.


Read Also : വിഷുവെടിക്കെട്ട്; ഓറഞ്ച് ക്യാപ് കൈക്കലാക്കിയ സജ്ഞുവിന്റെ മാസ്മരിക പ്രകടനം (വീഡിയോ കാണാം)


ടോസ് നഷ്ടപ്പെട്ട് ബോളിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ലിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് കിങ്സ് ഇലവന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ലോകേഷ് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍ ഓപ്പണിങ് കൂട്ടുകെട്ട് കിങ്സ് ഇലവന് മികച്ച തുടക്കം നല്‍കിയെങ്കിലും വാലറ്റം തകര്‍ന്നത് ചെന്നൈയ്ക്ക് ആശ്വാസമായി. 33 ബോളില്‍ നിന്ന് 63 റണ്‍സെടുത്ത ഗെയ്ലാണ് പഞ്ചാബ് ടോപ്പ് സ്‌കോറര്‍. നാല് സിക്സുകളും ഏഴ് ഫോറുകളടുമടങ്ങുന്ന ഇന്നിങ്സാണ് ഗെയ്ല്‍ കാഴ്ചവെച്ചത്.

ചെന്നൈ ബോളര്‍മാരില്‍ ഇമ്രാന്‍ താഹിര്‍, ശ്രദ്ധുള്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഹര്‍ഭജന്‍ സിങ്, ഷെയ്ന്‍ വാട്സണ്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ തുടക്കത്തില്‍ പതറിയ ചെന്നൈ നിരയില്‍ ക്യാപ്റ്റന്‍ ധോണിയുടെ അര്‍ധ സെഞ്ച്വറി പാഴായി. 44 ബോളില്‍ നിന്ന് 79 റണ്‍സെടുത്ത ധോണിക്ക് അവസാന നിമിഷം കാലിന് പരിക്കേറ്റതാണ് ചെന്നൈയുടെ ജയം അകറ്റിയത്. പഞ്ചാബ് ബോളര്‍മാരില്‍ ആന്‍ഡ്യൂ ടൈ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍, മോഹിത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more