ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി മുന്നില്‍. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ രാജ്യത്തെ പ്രബല കക്ഷികളായ നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗും ബിലാവല്‍ ബൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പിന്നിലാണ്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തെഹ്‌രീക്-ഇ-ഇന്‍സാഫ് 60 സീറ്റിലും പി.എം.എല്‍ 43 സീറ്റിലും പി.പി.പി 26 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ALSO READ: നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എന്‍.ഡി.എ ഘടകകക്ഷി നേതാവ്
12570 സ്ഥാനാര്‍ത്ഥികളും 30 രാഷ്ട്രീയപാര്‍ട്ടികളുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 106 മില്ല്യണ്‍ വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ ഭാഗമാവുന്നത്.
272 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.